* ജില്ലയില്‍ 164പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: വിദേശരാജ്യങ്ങളില്‍ കോവിഡിൻെറ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് നിർദേശം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും സോപ്പ്/ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടക്കിടെ കൈകള്‍ വൃത്തിയാക്കേണ്ടതുമാണ്. ഇനിയും വാക്സിന്‍ എടുക്കാത്തവര്‍ ഉടന്‍ വാക്സിന്‍ എടുക്കണം. സ്വയം സുരക്ഷിതരാകുന്നതോടൊപ്പം കുടുംബവും സമൂഹവും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് ഓര്‍മിപ്പിച്ചു. അതേസമയം ജില്ലയില്‍ 164േപര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.96 ശതമാനമാണ് ടെസറ്റ്് പോസിറ്റിവിറ്റി നിരക്ക്. 266 പേർ കോവിഡ് രോഗമുക്തി തേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 1, അറക്കുളം 1, ചക്കുപള്ളം 1, ഇരട്ടയാർ 8, കഞ്ഞിക്കുഴി 6, കാമാക്ഷി 4, കാഞ്ചിയാർ 7, കരിമണ്ണൂർ 3, കരിങ്കുന്നം 2, കരുണാപുരം 4, കട്ടപ്പന 16, കോടിക്കുളം 2, കൊക്കയാർ 5, കൊന്നത്തടി 1, കുടയത്തൂർ 8, കുമാരമംഗലം 1, മണക്കാട് 13, മരിയാപുരം 4, മുട്ടം 9, നെടുങ്കണ്ടം 6, പാമ്പാടുംപാറ 3, പീരുമേട് 1, പെരുവന്താനം 3, പുറപ്പുഴ 2, രാജാക്കാട് 1, തൊടുപുഴ 16, ഉടുമ്പൻചോല 1, ഉടുമ്പന്നൂർ 3, ഉപ്പുതറ 1, വണ്ടൻമേട് 1, വണ്ടിപ്പെരിയാർ 3, വണ്ണപ്പുറം 11, വാത്തിക്കുടി 10,വാഴത്തോപ്പ് 3, വെള്ളിയാമറ്റം 3. ജില്ലതല എയ്ഡ്സ് ദിനാചരണം ചെറുതോണിയിൽ തൊടുപുഴ: ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണത്തോട് അനുബന്ധിച്ചുള്ള ഇടുക്കി ജില്ലതല എയ്ഡ്സ് ദിനാചരണ പരിപാടി 30ന് ചെറുതോണി മര്‍ച്ചൻറ് അസോ. ഹാളില്‍ സംഘടിപ്പിക്കും. ഉച്ചക്ക് 2.30ന് ചെറുതോണി ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന ദിനാചരണ സന്ദേശറാലി ഇടുക്കി എസ്.പി ആര്‍. കറുപ്പസ്വാമി ഫ്ലാഗ്ഓഫ് ചെയ്യും. പൊതു സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.