കടുവ സങ്കേതത്തിനുള്ളിൽ സംഘട്ടനം, ഒരാൾക്ക് പരിക്ക്; യുവാവ് അറസ്​റ്റിൽ

കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ തൊഴിലാളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ കുമളി പൊലീസ് അറസ്​റ്റ്​ ചെയ്​തു. വണ്ടിപ്പെരിയാർ മൗണ്ട് സ്വദേശി സിൽവസ്​റ്ററിനാണ്​ (56) പരിക്കേറ്റത്. ഇയാളെ കുത്തിപ്പരിക്കേൽപിച്ച കേസിൽ വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി സതീഷാണ്​ (21) അറസ്​റ്റിലായത്​. കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽ ഉൾക്കാട്ടിൽ ട്രക്ക് പാത്ത് നിർമാണത്തിനാണ് തൊഴിലാളികൾ എത്തിയത്. ഇവിടെവെച്ചാണ് സംഘട്ടനമുണ്ടായത്. മദ്യം നൽകാത്തതിൻെറ പേരിലായിരുന്നു സംഘട്ടനമെന്ന് പൊലീസ് പറഞ്ഞു. വീഴ്​ചയിൽ ഈറ്റ കുത്തി പരിക്കേറ്റെന്ന പേരിലാണ് മറ്റു തൊഴിലാളികൾ സിൽവസ്​റ്ററിനെ വണ്ടിപ്പെരിയാർ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്​റ്റിലായ പ്രതി കുത്തി പരിക്കേൽപിച്ചതാണെന്ന് വ്യക്തമായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.