ഹജ്ജ് കമ്മിറ്റി: ജില്ല സേവന കേന്ദ്രം തുറന്നു

തൊടുപുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇടുക്കി ജില്ല സേവനകേന്ദ്രം തൊടുപുഴ മങ്ങാട്ടുകവല എംപീസ് ടവറില്‍ തുറന്നു. സേവന കേന്ദ്രത്തി​ൻെറയും 2022ലെ ഹജ്ജിനുള്ള ഓണ്‍ലൈന്‍ അപേക്ഷയുടെയും ഉദ്ഘാടം മന്ത്രി റോഷി അഗസ്​റ്റിന്‍ നിര്‍വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്​റ്റര്‍ ട്രെയ്‌നര്‍ ടി.കെ. സലിം അധ്യക്ഷതവഹിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യാതിഥിയായി. ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങൾ കോഓഡിനേറ്റര്‍ മുഹമ്മദ് അഷ്‌റഫ് അരയങ്കോട് വിശദീകരിച്ചു. ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഫിസ് നൗഫല്‍ കൗസരി, ദാറുല്‍ ഫത്തഹ് സെക്രട്ടറി ടി.കെ അബ്​ദുല്‍ കരീം സഖാഫി, സമസ്ത ജില്ല ജനറല്‍ സെക്രട്ടറി അബ്​ദുല്‍ ജലീല്‍ ഫൈസി, ഷമീര്‍ ഹുദവി, അഷ്‌റഫ് മൗലവി, ഹജ്ജ് കമ്മിറ്റി ട്രെയ്‌നര്‍മാരായ എന്‍.പി ഷാജഹാന്‍, കെ.എ അജിംസ്, എ.എച്ച്. ഉബൈസ്, വി.കെ അബ്​ദുറസാഖ്, ടി.കെ മുജീബ്, എന്‍. ഷാനവാസ്, പി.ബി ഇബ്രാഹീം, പരീത്കുഞ്ഞ് തണ്ടേക്കാട് എന്നിവര്‍ സംസാരിച്ചു. ജില്ല ട്രെയ്‌നര്‍ അബ്​ദുസ്സസലാം സഖാഫി സ്വാഗതവും ട്രെയ്‌നര്‍ അബ്​ദുറഹ്മാന്‍ പുഴക്കര നന്ദിയും പറഞ്ഞു. ചിത്രം TDL101 hajj സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇടുക്കി ജില്ല സേവന കേന്ദ്രം തൊടുപുഴയിൽ മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്​ഘാടനം ചെയ്യുന്നു ........................ സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക്​ തുടക്കം തൊടുപുഴ: സി.പി.എം തൊടുപുഴ, മൂലമറ്റം ഏരിയ സമ്മേളനങ്ങൾക്ക്​ തുടക്കമായി. തൊടുപുഴയിൽ മുതിർന്ന ഏരിയ കമ്മിറ്റി അംഗം എം. കുമാരൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റി അംഗം ടി.ആർ. സേമാൻ അധ്യക്ഷതവഹിച്ചു. മുൻ എം.പി ജോയ്‌സ്‌ ജോർജ്‌, നഗരസഭ ചെയർമാൻ സനീഷ്‌ ജോർജ്‌, വൈസ്‌ ചെയർപേഴ്‌സൻ ജെസി ജോണി, കേരള കോൺഗ്രസ്‌ എം ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആൻറണി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം ശനിയാഴ്​ചയും തുടരും. വൈകീട്ട്‌ നാലിന്‌ പ്രകടനത്തിനുശേഷം മുനിസിപ്പൽ മൈതാനത്ത്‌ പൊതുസമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂലമറ്റത്ത്​ പ്രതിനിധി സമ്മേളനം എം.എം. മണി ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രതിനിധി സി.എ. ഹസൻ റാവുത്തർ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗം കെ.എസ് ജോൺ അധ്യക്ഷതവഹിച്ചു. ശനിയാഴ്ച കെ.എസ് കൃഷ്ണപിള്ള ദിനചാരണം സംഘടിപ്പിക്കും. പൊതുയോഗം മന്ത്രി വി.എൻ. വാസവാൻ ഉദ്ഘാടനം ചെയ്യും. TDL102 CPM സി.പി.എം തൊടുപുഴ ഏരിയ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.