മൂലമറ്റത്ത് തകരാർ തുടർക്കഥ

ചെറുതോണി: മൂലമറ്റം പവർഹൗസിൽ തകരാർ തുടർക്കഥയായതോടെ വൈദ്യുതി ബോർഡിന് നഷ്​ടം. ബുധനാഴ്​ച ഉച്ചയോടെ ഒരു ജനറേറ്റർ തകരാറിലായിരുന്നു. പെൻസ്​റ്റോക്കിൽനിന്ന് ജനറേറ്ററിലേക്ക് വെള്ളമെത്തിക്കുന്ന വാൽവിനാന്​ ഇത്തവണ തകരാർ സംഭവിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുതുടങ്ങിയതോടെ കഴിഞ്ഞ രണ്ടുമാസമായി ഇടവേളകളില്ലാതെ വൈദ്യുതി ഉൽപാദനമായിരുന്നു. ഓടിത്തളർന്ന ജനറേറ്ററുകൾ പണിമുടക്കിയതോടെ തകരാറും തുടർക്കഥയായി. പവർഹൗസിൽ അടിക്കടി ഉണ്ടാകുന്ന തകരാറുകൾക്ക്​ കാരണം വൈദ്യുതി ബോർഡി​ൻെറ ഗവേഷണ വിഭാഗം യഥാസമയം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതുകൊണ്ടും വാർഷിക അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതുകൊണ്ടുമാ​െണന്ന്​ ഒരു വിഭാഗം ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 1976 ഫെബ്രുവരി 16നാണ് ഇടുക്കി പദ്ധതിയുടെ ഒന്നാംഘട്ടം കമീഷൻ ചെയ്യുന്നത്. 2011 ജൂൺ 20ന്​ മൂലമറ്റം പവർഹൗസിലുണ്ടായ പൊട്ടിത്തെറിയിൽ പ്രഗല്​ഭരായ രണ്ടു യുവ എൻജിനീയർമാരുടെ ജീവനാണ് പൊലിഞ്ഞത്​. 2000 മുതലാണ് മൂലമറ്റത്ത് തുടർച്ചയായി തകരാറുകൾ കാണപ്പെട്ടുതുടങ്ങിയത്​. 2002ൽ പവർഹൗസിലെ പാനൽ ബോർഡ് കത്തിനശിച്ചപ്പോൾ മുതൽ ഗവേഷണവിഭാഗം മുന്നറിയിപ്പുകൾ നൽകുന്നതാണ്​. ജനറേറ്ററുകളുടെ യന്ത്രഭാഗങ്ങളെല്ലാം സജീവമാ​െണന്നാണ് ബോർഡിലെ ടെക്​നിക്കൽ വിഭാഗം ചൂണ്ടിക്കാട്ടുന്നത്​. മൂലമറ്റം പവർഹൗസിലെ യന്ത്രവിഭാഗം നോക്കിനടത്തുന്നതിന്​ വൈദ്യുതി ബോർഡിൽനിന്ന് തെരഞ്ഞെടുത്ത 30പേരെ വിദേശത്തയച്ച് വിദഗ്​ധ പരിശീലനം നൽകിയിരുന്നു. ഇവരിൽ 29പേരും വിരമിച്ചു. ഒരാളെ പ്രോജക്​ട് ഡിസൈനറായി തിരുവനന്തപുരത്തേക്ക്​ സ്ഥലംമാറ്റുകയും ചെയ്​തു. വീണ്ടും പരിശീലനം നൽകി നിയമിക്കണമെന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശം വൈദ്യുതി ബോർഡ് അവഗണിച്ചു. ബുധനാഴ്ച തകരാറിലായ സ്പെറിക്കൽ വാൽവി​ൻെറ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമം നടന്നുവരുകയാണ്​. അടിക്കടി ഉണ്ടാകുന്ന തകരാറുകൾ പരിഹരിച്ചി​െല്ലങ്കിൽ വൈദ്യുതി ബോർഡിന്​ ഇനിയും ഇത്തരം നഷ്​ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമെന്നാണ്​ വിദഗ്​ധർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.