പീരുമേട്: ദേശീയപാത 183ൽ വളഞ്ഞങ്കാനം വെള്ളച്ചാട്ടത്തിന് സമീപം . വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെയാണ് സംഭവം. മാഹി സ്വദേശി മിഥുൻെറ നിസാൻ കാറാണ് കത്തിനശിച്ചത്. ഇയാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. മാഹിയിൽനിന്ന് ഉപ്പുതറയിലേക്ക് പോകുകയായിരുന്നു. വാഹനത്തിൻെറ കൂളൻറ് പൊട്ടി പുക ഉയരുകയും ഇത് കണ്ട് കാർ റോഡ് വക്കിൽ നിർത്തുന്നതിനിടെ തീ പടരുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിക്കാതെ പുറത്തെടുത്തു. പീരുമേട് അഗ്നിരക്ഷാസേന യൂനിറ്റിനെ അറിയിച്ചതിനെത്തുടർന്ന് അവർ എത്തി തീ നിയന്ത്രിച്ചെങ്കിലും പൂർണമായും കത്തിനശിച്ചു. 2017ൽ ഇതിനുസമീപം കാറും ജീപ്പും കത്തിനശിച്ചിരുന്നു. കയറ്റം കയറി വരുന്ന വാഹനങ്ങൾ അമിതമായി ചൂടാകുന്നതാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. സഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ എ. ഷാജഹാൻ, സീനിയർ ഓഫിസർ കെ.ഐ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചിത്രവിവരണം Idl - Pm d-1 വളഞ്ഞങ്കാനം വെള്ളച്ചാട്ടത്തിനുസമീപം കാറിന് തീ പിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.