രാജാക്കാട് വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിൽ

അടിമാലി: രാജാക്കാട് വില്ലേജ് ഓഫിസ് തിങ്കളാഴ്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. സ്മാർട്ട് വില്ലേജ് ഓഫിസ് ആക്കുന്നതിൻെറ ഭാഗമായി പഴയവിടുതിക്ക് സമീപമുള്ള കെട്ടിടം പൊളിച്ചുപണിയുന്നതിനായാണ് രാജാക്കാട് മുല്ലക്കാനം റോഡിലുള്ള നികുതി വകുപ്പിൻെറ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറുന്നതെന്ന് വില്ലേജ് ഓഫിസർ എ.വി. സുരേഷ്കുമാർ അറിയിച്ചു. നിർമിതി കേന്ദ്രയുടെ മേൽനോട്ടത്തിൽ 45 ലക്ഷം രൂപ മുടക്കിയാണ് നിലവിൽ വില്ലേജ് ഓഫിസ് ഇരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.