കാർഡമംവാലി ലയൺസ് ക്ലബ് ഓഫിസ് മന്ദിരം ഉദ്​ഘാടനം

കട്ടപ്പന: കാർഡമംവാലി ലയൺസ്​ ക്ലബിനായി നിർമിച്ച മന്ദിരത്തി​ൻെറ ഉദ്ഘാടനം ഞായറാഴ്​ച 6.30ന് ലയൺസ് മുൻ മൾട്ടിപ്ൾ ഡിസ്ട്രിക്​ട്​ ചെയർമാൻ അഡ്വ. എ.വി. വാമനകുമാർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ലബ് പ്രസിഡൻറ് ഡൊമിനിക് എം. ജോസഫ് അധ്യക്ഷത വഹിക്കും. യോഗത്തിൽ മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ അഡ്വ. വി. അമർനാഥ്, ഡോ. ബിനോയി മത്തായി, രാജേഷ് കോളരിക്കൽ, ആർ.ജി. ബാലസുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുക്കും. സന്നദ്ധ സംഘടനയായ വൊസാർഡിൻെറ സാങ്കേതിക സഹകരണത്തോടെ നൂറ് വയോധികർക്ക് ഊന്നുവടിയും വിദ്യാർഥികൾക്ക് ടാബ് മുതലായവയും ഇതോടനുബന്ധിച്ച്​ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ജോയി ആനിത്തോട്ടം, ഡൊമിനിക് എം. ജോസഫ്, കെ.എം. തങ്കച്ചൻ, കെ.വി. സോമൻ, സിബി കൊല്ലംകുടി, ഫിലിപ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.