മൂലമറ്റം: പ്രകൃതിഭംഗി ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ എത്തിച്ചേരുന്ന നാടുകാണി പവിലിയനിലേക്കുള്ള റോഡ് തകർന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനത്തിൽ ആടിയുലഞ്ഞുവേണം പവിലിയനിലേക്ക് എത്താൻ. ഇതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സഞ്ചാരികളെ നിരാശരാക്കുന്നു. ഒന്ന് വന്നവർ പിന്നീട് ഇവിടേക്ക് എത്താത്ത അവസ്ഥയാണ്. ഒട്ടേറെ വിനോദസഞ്ചാരികളാണ് ഇതുവഴി പ്രതിദിനം കടന്നുപോകുന്നത്. എന്നാൽ, തകർന്ന റോഡും എത്തിയാൽ കാണാൻ ഒന്നുമില്ലാത്തതും മൂലം കാര്യമായി ആരും ഇവിടേക്ക് എത്തുന്നില്ല. ലോറേഞ്ചിൻെറയും ഹൈറേഞ്ചിൻെറയും സംഗമകേന്ദ്രമായ ഇവിടെ ആവശ്യത്തിന് സംവിധാനങ്ങളൊരുക്കിയാൽ വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ഇടത്താവളമായി പവിലിയനെ വളർത്താം. ഇടുക്കി പദ്ധതിയുടെ നിർമാണകാലത്ത് ഏറ്റവും ഉയരമുള്ള പാറയുടെ മുകളിൽ കെ.എസ്.ഇ.ബി നിർമിച്ചതാണ് റോഡ്. ഇവിടെനിന്നാൽ വാഗമൺ മലനിരകൾ മുതൽ കൊച്ചിവരെ കാണാൻ സാധിക്കുന്നു. ഹൈഡൽ ടൂറിസത്തിൽപെടുത്തി പവിലിയൻ നവീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യം ഇവിടെ ഒരുക്കിയിട്ടില്ല. ഇവിടെ എത്തുന്നവരിൽനിന്ന് പവിലിയനിൽ കയറി വിദൂരക്കാഴ്ചകൾ കാണുന്നതിന് ഫീസ് ഈടാക്കുന്നുണ്ട്. കുട്ടികളുടെ ഒരു ചെറിയ പാർക്ക് മാത്രമാണിവിടെള്ളത്. ഒരു ബൈനോകുലർ സ്ഥാപിച്ചാൽ ഇതുവഴി കടന്നുപോകുന്ന സഞ്ചാരികൾക്ക് ഇത് ഏറെ പ്രയോജനകരമാകും. എന്നാൽ, ഇതിന് ഹൈഡൽ ടൂറിസത്തിൽനിന്ന് നടപടി എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. tdl mltm നാടുകാണി പവിലിയനിലേക്കുള്ള റോഡ് തകർന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.