അഞ്ചാനിമല റോഡ് നാട്ടുകാർ ഗതാഗതയോഗ്യമാക്കി

മൂലമറ്റം: പ്രളയത്തിൽ തകർന്ന . ഇൻറർമീഡിയറ്റ്​ കരിപ്പലങ്ങാട് റോഡി​ൻെറ ഭാഗമായ ഈ റോഡ് കഴിഞ്ഞ മാസത്തെ മലവെള്ളപ്പാച്ചിലിലാണ്​ ഒലിച്ചുപോയത്​. റോഡ് നന്നാക്കാൻ അധികൃതർ നടപടിയെടുക്കാൻ വൈകിയതോടെ നാട്ടുകാർ പിരിവെടുത്ത് റോഡ് ശ്രമദാനമായി കോൺക്രീറ്റ് ചെയ്​ത്​ ഗതാഗതയോഗ്യമാക്കുകയായിരുന്നു. റോഡിൽ ഇനിയും ഒട്ടേറെ സ്ഥലങ്ങൾ പൊളിഞ്ഞുകിടക്കുകയാണ്. വാഹനങ്ങൾ കയറ്റിക്കൊണ്ടുപോകുന്നതിന് തടസ്സമുണ്ടായിരുന്ന ഭാഗത്താണ്​ റോഡ്​ നന്നാക്കിയത്. നൂറിലേറെ കുടുംബങ്ങളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. tdl mltm 2 അഞ്ചാനിമല റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ നന്നാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.