സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവിസ് അവസാനിപ്പിക്കുന്നു

ഗതാഗത കമീഷണർക്ക് പരാതി നൽകി പീരുമേട്: ദേശീയ പാത 183വഴി കുമളിയിലെത്തി ഉൾനാടൻ മേഖലകളിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ കുമളിയിൽ സർവിസ് അവസാനിപ്പിക്കുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. കുമളിയിൽനിന്ന് കമ്പംമെട്ട്​, തൂക്കുപാലം, കൂട്ടാർ, നെടുങ്കണ്ടം എന്നിവിടങ്ങളിലേക്ക് രാത്രിയും പുലർച്ചയും സർവിസ് നടത്തുന്ന ബസുകളാണ്​ ട്രിപ് മുടക്കുന്നത്. സ്വകാര്യ ബസുകളുടെ കുത്തകയാണ്​ ഈ റൂട്ടുകൾ. ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിൽനിന്ന് പുറപ്പെടുന്ന ബസുകളാണ് പലപ്പോഴും കുമളിയിൽ സർവിസ്​ അവസാനിപ്പിച്ച്​ യാത്രക്കാരെ ഇറക്കിവിടുന്നത്​. ചില ബസുകൾ സമയം തെറ്റിച്ചും ഓടുന്നുണ്ട്​. ഇതിനിടെ, പെർമിറ്റില്ലാത്ത ബസുകൾ ഏലപ്പാറ-കുമളി റൂട്ടിൽ അനധികൃത സർവിസും നടത്തുന്നുണ്ട്​. ഇത്തരം ബസുകൾ അപകടത്തിൽപെട്ടാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. ദേശസാത്​കൃത റൂട്ടിൽ പെർമിറ്റില്ലാതെ സ്വകാര്യ ബസുകൾ അനധികൃത സർവിസ് നടത്തുമ്പോൾ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാകുന്നില്ല. കുമളിയിൽ സർവിസ് അവസാനിപ്പിക്കുന്ന ബസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യാത്രക്കാർ ഗതാഗത കമീഷണർക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.