ജില്ല ജൂനിയർ അത്‌ലറ്റിക് മീറ്റ് കാൽവരിമൗണ്ടിൽ

കട്ടപ്പന: ജില്ല ജൂനിയർ അത്‌ലറ്റിക് മീറ്റ് ഡിസംബർ ഒന്ന്​ മുതൽ മൂന്നുവരെ കാൽവരിമൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ, കോളജ്, ക്ലബുകളെ പ്രതിനിധാനം ചെയ്​ത്​​ 600ഓളം കായിക താരങ്ങൾ മേളയിൽ മാറ്റുരക്കും. ഒന്നിന് രാവിലെ എട്ട്​ മുതൽ മത്സരങ്ങൾ തുടങ്ങും. രണ്ടിന് രാവിലെ 10ന് സി.എം.ഐ മൂവാറ്റുപുഴ കോർപറേറ്റ് മാനേജർ ഫാ. റിനോജ് വട്ടക്കാനായിൽ കായിക മേള ഉദ്​ഘാടനം ചെയ്യും. മൂന്നിന്​ വൈകീട്ട്​ നാലിന്​ സമാപന സമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ റോമിയോ സെബാസ്​റ്റ്യൻ ഉദ്​ഘാടനം ചെയ്യും. കോഴിക്കോട് നടക്കുന്ന സംസ്ഥാന ജൂനിയർ അത്​ലറ്റിക് മീറ്റിൽ പങ്കെടുക്കേണ്ട ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 27ന് മുമ്പ്​ www.idukki atheletics weebly.com വെബ്​സൈറ്റിൽ പേര്​ രജിസ്​റ്റർ ചെയ്യണമെന്ന് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9778339772. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ്​ പി.എസ്. ഡൊമിനിക്, സെക്രട്ടറി ജിറ്റോ മാത്യു, ഭാരവാഹികളായ സുരേഷ് ബാബു, ടോം ടി. ജോസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.