ആട് മോഷണത്തിൽ മൂന്നാംപ്രതിയും പിടിയിൽ

മറയൂർ: പട്ടിക്കാട് സ്വദേശിനി മഹാലക്ഷ്മിയുടെ ആടിനെ മോഷ്​ടിച്ച കേസിൽ മൂന്നാംപ്രതി മറയൂർ പട്ടിക്കാട് സ്വദേശി മഹേഷിനെ​ (39) മറയൂർ പൊലീസ് അറസ്​റ്റ്​ ചെയ്ത്​ കോടതിയിൽ ഹാജരാക്കി. ഇയാൾ കൊലപാതകക്കേസിൽ തടവ് ശിക്ഷയിലായിരുന്നു. പരോളിലിറങ്ങിയ മഹേഷ് കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവകുമാറിനും സേവ്യറിനും ഒപ്പം ചേർന്ന് പറമ്പിൽ കെട്ടിയിട്ട ആടിനെ മോഷ്​ടിക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ശിവകുമാറും സേവ്യറും മറ്റൊരു മോഷണക്കേസിൽ പിടിയിലായിരുന്നു. എസ്.ഐ ഹാഷിം, എ.എസ്.ഐ ഷാജഹാൻ, കെ.പി അനിൽ, പി.ടി ബിജോയ്, കെ.കെ രാജീവ്‌ എന്നിവർ ചേർന്നാണ്​ പ്രതിയെ പിടികൂടിയത്​​. -------- ചിത്രം - TDL104 MAHESH MARAYUR അറസ്​റ്റിലായ മഹേഷ് ------------------------------------ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധിച്ചു മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്ത് പാളപ്പെട്ടി ഒന്നാം വാര്‍ഡില്‍ മേറ്റിനെ മാറ്റണമെന്ന ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ സമരം നടത്തി. മറ്റ്​ തൊഴിലാളികളോട്​ മേറ്റ്​ മോശമായി പെരുമാറുന്നതായി ഇവർ പറയുന്നു. പലതവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നത്തില്‍ അധികൃതര്‍ ഇടപെട്ടില്ല. കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ പി.ടി. മോഹന്‍ദാസ് എത്തി പുതിയ മേറ്റിനെ നിയമിക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പുനല്‍കി പ്രശ്‌നം പരിഹരിച്ചു. --------------- ചിത്രം - TDL106 THOZHILURAPPU കാന്തല്ലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.