കട്ടപ്പന: മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായി സർക്കാർ ജനങ്ങളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉപ്പുതറയിൽ ആർ.എസ്.പി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി കേരളത്തിന് ഭീഷണിയായി തുടരുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോൾ പോലും യു.ഡി.എഫും എൽ.ഡി.എഫും മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിലായിരുന്നു. എന്നാൽ, ഇടതുപക്ഷം അധികാരത്തിൽ കയറിയപ്പോൾ പിണറായി സർക്കാർ തമിഴ്നാടിന് വഴങ്ങി. മുല്ലപ്പെരിയാർ വിഷയം ആളിക്കത്തുമ്പോഴും വിവാദമായ മരംമുറി വിഷയത്തിലും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഇടതുപക്ഷ സർക്കാറിൻെറ അവിഹിത താൽപര്യത്തിന് തെളിവാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമീഷൻ ചെയ്യുക, പുതിയ ഡാം നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജനജാഗ്രത സദസ്സ്. ജി. ബേബി അധ്യക്ഷതവഹിച്ചു. അഡ്വ. പി.ജി. പ്രസന്നകുമാർ, പി.എസ് ഹരിഹരൻ, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂർ, സെബാസ്റ്റ്യൻ എസ്. വിളക്കുന്നൻ, ഇ.വി. തങ്കപ്പൻ, കെ.കെ. ബാബു, എം.എസ്. ഷാജി, അജോ കുറ്റിക്കൻ, ശാന്തി, കെ.പി. കേശവൻ, ടി.ഡി. മോഹൻദാസ്, സാബു വേങ്ങേവേലിൽ, ജോർജ് കൂറുംപുറം എന്നിവർ സംസാരിച്ചു. ----------- ഫോട്ടോ. ആർ.എസ്.പി ജനജാഗ്രത സദസ്സ് ഉപ്പുതറയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.