പാമ്പാടുംപാറ റൂട്ടില്‍ ബസുകൾ നാമമാത്രം

ബസില്ലാത്തതിനാല്‍ ഏറെ പ്രതിസന്ധിയിലായത് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് നെടുങ്കണ്ടം: പാമ്പാടുംപാറ റൂട്ടില്‍ കുടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഈ മേഖലയിലേക്ക്് ബസ് സര്‍വിസ് കുറവായതിനാല്‍ യാത്രാക്ലേശം രൂക്ഷമാണ്. കുമളി-മൂന്നാര്‍ സംസ്ഥാന പാത കടന്നുപോകുന്നത് പാമ്പാടുംപാറ ടൗണിലൂടെയാണ്. എന്നാല്‍ വട്ടപ്പാറ, പാമ്പാടുംപാറ റൂട്ടില്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രമേ ബസ് സര്‍വിസ് നടത്തുന്നുള്ളൂ. ബസ് ഇല്ലാത്തതിനാല്‍ ഏറെ പ്രതിസന്ധിയിലായത്് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമാണ്. ഹൈറേഞ്ച് മേഖലയില്‍ ഏറ്റവുമധികം വിദ്യാഥികള്‍ പഠിക്കുന്ന കോളജ് നെടുങ്കണ്ടം-പാമ്പാടുംപാറ റൂട്ടില്‍ വട്ടപ്പാറയിലും പഞ്ചായത്ത് ഓഫിസും ഏലംഗവേഷണ കേന്ദ്രവും പാമ്പാടുംപാറയിലുമാണ്. പാമ്പാടുംപാറയില്‍നിന്ന്​ നെടുങ്കണ്ടത്തിനും കട്ടപ്പനക്കും പോകാന്‍ പാടുപെടുകയാണ്. നെടുങ്കണ്ടത്തുനിന്ന്​ പാമ്പാടുംപാറ വഴി കട്ടപ്പനക്ക് രാവിലെ 6.45ന് ബസ് പോയിക്കഴിഞ്ഞാല്‍ പിന്നെ 10.35നാണ് ബസുള്ളത്. കട്ടപ്പന, പുളിയന്മല, അണക്കര എന്നിവിടങ്ങളിൽനിന്ന്​ നെടുങ്കണ്ടം എം.ഇ.എസ് കോളജിലേക്ക്് വരാന്‍ വിദ്യാർഥികള്‍ ഏറെ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. കട്ടപ്പനയില്‍നിന്ന് വൈകീട്ട്് 4.20ന് ശേഷവും ബസ് സര്‍വിസ് ഇല്ല. നെടുങ്കണ്ടം ഭാഗത്തുനിന്ന്​ കട്ടപ്പന ഭാഗത്തേക്ക് പുറപ്പെടുന്ന മുഴുവന്‍ ബസുകളും തൂക്കുപാലം വഴിയാണ് കടന്നുപോകുന്നത്. അര മണിക്കൂര്‍ ഇടവിട്ട്് ഇരട്ടയാര്‍ വഴിയും ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. സ്‌കൂള്‍ സമയത്ത് കുറഞ്ഞത് രണ്ട് കെ.എസ്​.ആര്‍.ടി.സി ബസുകള്‍ എങ്കിലും അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.