കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ വർഷങ്ങളായി തരിശുകിടന്ന കരിങ്ങാട്ട് പാടം കതിരണിയാൻ ഒരുങ്ങുന്നു. 2,40,000 രൂപ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കോതമംഗലം അഗ്രോ സർവിസ് സൻെററാണ് കൃഷി നടത്തുന്നത്. വിത്ത് വിതക്കൽ ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ വി.പി. സിന്ധു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ശശി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ്, അംഗങ്ങളായ എം. എസ്. ബെന്നി, ബേസിൽ യോഹന്നാൻ, പി.എം. സെയ്ത്, ദിവ്യാസാലി, പ്രിയ സന്തോഷ്, സി. ശ്രീകല, ദീപ ഷാജു, ഷാജി ബെസി, ഏഞ്ചൽ റാണി, കൃഷി ഓഫിസർ കെ.എസ്. സണ്ണി, ബിൻസി ജോൺ, ഒ.എം. ആബിത, പാടശേഖര സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സെബാസ്റ്റ്യൻ കരിങ്ങാട്ടിൽ എന്നിവർ പങ്കെടുത്തു. ----------- EM KMGM 3 Tharish കരിങ്ങാട്ട് പാടത്ത് വിത്ത് വിതക്കൽ ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.