യാത്രക്കാരെ ദുരിതത്തിലാക്കി കലുങ്ക്​

കാഞ്ഞാർ: കൂവപ്പള്ളിക്കവലയിലെ കലുങ്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഒട്ടേറെ ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളുമാണ് ഇവിടെ അപകടത്തിൽ പെടുന്നത്. വർഷങ്ങളായി യാത്രക്കാരുടെ നടുവൊടിച്ചിരുന്ന ചപ്പാത്ത് ഒഴിവാക്കി ഇവിടെ പുതിയ കലുങ്ക് നിർമിച്ചു. എന്നാൽ, കലുങ്കും റോഡും തമ്മിൽ യോജിക്കുന്ന സ്ഥലത്ത് കോൺക്രീറ്റ് ചെയ്തോ ടാർ ചെയ്തോ യോജിപ്പിക്കാത്തതാണ് അപകടസാധ്യത കൂട്ടിയത്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡും കലുങ്കും ചേരുന്ന സ്ഥലത്ത് ടാർ പൊളിഞ്ഞ്​ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. സ്ഥിരം നീരൊഴുക്കുള്ള ചപ്പാത്തിൽ റോഡ് പൊളിയുന്നത് പതിവായതോടെ കലുങ്കിന് ഇരുവശത്തുമുള്ള കുഴികൾ ശ്രദ്ധയിൽപ്പെടുകയില്ല. ലോക്​ഡൗൺ നിയന്ത്രണത്തിൽ അയവ് വരുത്തിയതോടെ ഒട്ടേറെ സഞ്ചാരികളാണ് ഇതുവഴി കടന്നുപോകുന്നത്. കഴിഞ്ഞദിവസം വാഗമൺ പോകാനെത്തിയ സഞ്ചാരികൾക്ക്​ ബൈക്ക് കുഴിയിൽചാടി ഗുരതര പരിക്കേറ്റിരുന്നു. കലുങ്കിലെ അപകടാവസ്ഥ ഒഴിവാക്കാൻ ഉടൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm കാഞ്ഞാർ-കൂവപ്പള്ളിക്കവലയിലെ അപകടകരമായ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.