മുള്ളംതണ്ട് അഞ്ചേക്കറിൽ വ്യാപക മണ്ണിടിച്ചിൽ

അടിമാലി: മുള്ളംതണ്ട് അഞ്ചേക്കറിൽ മണ്ണിടിച്ചിലും വ്യാപക കൃഷിനാശവും. സഹോദരങ്ങളുടെ ഒരേക്കറോളം കൃഷിഭൂമി ഒലിച്ചുപോയി. മുള്ളംതണ്ട്-കുരിശുമല റോഡ് ഇടിഞ്ഞ് അഞ്ചേക്കർ സ്വദേശി ബിജു തോട്ടുപുറത്തി​ൻെറ വീടും അപകടാവസ്ഥയിലാണ്​. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ഈ മേഖലയിൽ പെയ്​തത്​. തോട്ടുപുറത്ത് ബിജു, ഷിജു, ഷാജു എന്നിവരുടെ കൃഷിയിടത്തിലാണ് വ്യാപക നാശനഷ്​ടം. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകളാണ്​ കൂടുതലും നശിച്ചത്. വിളകളും മണ്ണും ഒലിച്ചുപോയതോടെ കൃഷിയിടത്തിൽ വലിയ പാറക്കെട്ടുകളും രൂപപ്പെട്ടു. റോഡിൻെറ വശം ഇടിഞ്ഞ് വീട്ടുമുറ്റത്തേക്ക്‌ പതിക്കുകയായിരുന്നു. ഒരു വയസ്സുള്ള കുട്ടിയും ഭാര്യയും ബിജുവുമാണ് ഇവിടെ കഴിയുന്നത്. മഴ തുടർന്നാൽ റോഡ് ഇനിയും ഇടിയാനുള്ള സാധ്യതയുള്ളതിനാൽ ബിജുവിനോടും കുടുംബത്തോടും മാറിത്താമസിക്കുവാൻ പഞ്ചായത്ത് അധികൃതർ നിർദേശിച്ചിട്ടുണ്ട്​. idl adi 3 calamity ചിത്രം - മുള്ളൻതണ്ടിൽ മണ്ണിടിഞ്ഞ ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.