കുതിച്ചുയര്‍ന്ന് പച്ചക്കറിവില

നെടുങ്കണ്ടം: പച്ചക്കറികള്‍ക്ക്് പൊള്ളുന്ന വില. ഇതോടൊപ്പം മാര്‍ക്കറ്റുകളിലും പച്ചക്കറിക്കടകളിലും പലയിനം പച്ചക്കറികളും കിട്ടാതെയുമായി. തമിഴ്‌നാട്ടിലെ ചന്തകളില്‍ പച്ചക്കറികള്‍ക്ക് നേരിടുന്ന ക്ഷാമമാണ് ഹൈറേഞ്ചിലെ പച്ചക്കറി വിലയിലും പ്രതിഫലിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ പല ചന്തകളിലും നിസ്സാര വിലയുണ്ടായിരുന്ന പച്ചക്കറി ഇനങ്ങള്‍ക്ക്് നാലിരട്ടി വരെ കൂടി. രണ്ടാഴ്ചക്കിടെയാണ് വില ക്രമാതീതമായി വര്‍ധിച്ചത്. തക്കാളിക്ക് തമിഴ്‌നാട്ടിലെ മൊത്തവ്യാപാര ശാലയില്‍ കിലോക്ക് 120 രൂപയായതിനാല്‍ ആരും വാങ്ങുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 120 രൂപക്ക് വാങ്ങിയാല്‍ 150 രുപക്കേ ചില്ലറ വില്‍ക്കാനാവൂ. നിലവില്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് കുറഞ്ഞ ഇനം തക്കാളിയാണ്. അതി​ൻെറ വില കിലോക്ക് 80ഉം 100ഉം രൂപയാണ്. ആഴ്ചകള്‍ക്കുമുമ്പ്് കിലോക്ക് 40ന്​ വിറ്റിരുന്ന ബീന്‍സിനും വില കുത്തനെ കൂടി. കിഴങ്ങ് കിലോക്ക്​ 50, പച്ചമുളക് 80, കൂര്‍ക്ക 70, പാവക്ക (പച്ച കളര്‍) 80, കത്രിക്ക 70, കോവക്ക 80, കാരറ്റ്്് 60, വെണ്ടക്ക 80 എന്നിങ്ങനെയാണ് വില. നെടുങ്കണ്ടം, തൂക്കുപാലം, മുണ്ടിയെരുമ, ഉടുമ്പന്‍ചോല തുടങ്ങിയ മാര്‍ക്കറ്റുകളിലേക്ക് ചന്തദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്ന്​ വ്യാപാരികള്‍ എത്തുന്നില്ല. ഇതും ഇവിടത്തെ വില വര്‍ധനവിന് കാരണമായി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.