മൂന്നാർ: സാങ്കേതിക പരിജ്ഞാനവും പരിശീലനവും ആവശ്യമുള്ള തസ്തികയിൽ യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്നതായി ആക്ഷേപം. വൈദ്യുതി ബോർഡിന് കീഴിെല ഹൈഡൽ ടൂറിസം വകുപ്പിൽ മാനദണ്ഡം ലംഘിച്ച് ബോട്ട് മാസ്റ്റർ തസ്തികയിൽ നിയമനം നടത്തിയെന്നാണ് ആരോപണം. ഇടുക്കി ജില്ലയിലെ മൂന്നാറിന് പുറമെ വയനാട് ജില്ലയിലെ ബാണാസുര സാഗറിലും നിശ്ചിത യോഗ്യത ഇല്ലാത്തവരെ പിൻവാതിലിലൂടെ നിയമിച്ചതായി ആക്ഷേപമുണ്ട്. രണ്ടിടത്തും ബോട്ട് മാസ്റ്റർ തസ്തികയിലേക്ക് നിയമനം നടത്തിയത് അപേക്ഷ ക്ഷണിക്കുകയോ വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്യാതെയാണത്രെ. ബോട്ട് ഓടിക്കുന്നതിന് പരിഗണിക്കുന്നത് ഡ്രൈവർ, സ്രാങ്ക് ലൈസൻസ് ഉള്ളവരെയാണ്. ഇതേക്കാൾ ഉയർന്ന തസ്തികയിൽ ആളെ നിയമിക്കണമെങ്കിൽ മതിയായ സാങ്കേതിക പരിജ്ഞാനവും പരിശീലനവും ലഭിച്ചവരായിരിക്കണമെന്നാണ് വ്യവസ്ഥ. ബോട്ട് സർവിസുകളുടെ കണ്ടക്ടർ ചുമതലപോലെ വലിയ ഉത്തരവാദിത്തം വഹിക്കാൻ മതിയായ യോഗ്യതയില്ലാത്തവരെ നിയമിച്ചതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.