കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധത മാതൃകപരമെന്ന് എം.എം. മണി എം.എൽ.എ. സഹകരണ ആശുപത്രി അണക്കരയിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അണക്കര എസ്.എൻ ഹാളിൽ നടത്തിയ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓർത്തോ ഗൈനക്കോളജി, പീഡിയാട്രിക്, ഇ.എൻ.ടി വിഭാഗങ്ങളിലെ വിദഗ്ധർ പങ്കെടുത്തു. ആശുപതി പ്രസിഡൻറ് കെ.ആർ. യശോധരൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാമചന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം രാരിച്ചൻ നീരാനാകുന്നേൽ, സഹകരണ ആശുപത്രി ഡയറക്ടർ ടി.എസ്. ബിസി, വ്യാപാരി നേതാക്കളായ ജയിംസ് മുല്ലൂർ, റോയ് ഉമ്മൻ, വി.കെ. പ്രസാദ്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സജി തടത്തിൽ, സൂപ്രണ്ട് ഡോ. ജോസൻ വർഗീസ് എന്നിവർ സംസാരിച്ചു. ഫോട്ടോ. അണക്കരയിൽ കട്ടപ്പന സഹകരണ ആശുപത്രി നടത്തിയ മെഡിക്കൽ ക്യാമ്പ് എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.