കാട്ടുപന്നി ആക്രമണം; ഓ​ട്ടോ മറിഞ്ഞ്​ പരിക്ക്

അടിമാലി: ഖജനാപ്പാറക്ക്​ സമീപം മീൻ വിൽപനക്കാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ്​ സംഭവം. ഓട്ടോറിക്ഷയിൽ പച്ചമീൻ കച്ചവടം ചെയ്യുന്ന ഖജനാപ്പാറ വെള്ളിവിളന്താൽ വലിയപറമ്പിൽ സജിക്കാണ് സാരമായി പരിക്കേറ്റത്. അതിരാവിലെ രാജകുമാരി ടൗണിൽനിന്ന്​ വിൽപനക്കായി മീനെടുക്കാൻ പോകുമ്പോഴായിരുന്നു ഓട്ടോക്കുനേരെ കാട്ടുപന്നി ആക്രമണം. റോഡിനു നടുവിലൂടെ പാഞ്ഞുവന്ന കാട്ടുപന്നി സജി ഓടിച്ചിരുന്ന ഓട്ടോയിൽ ശക്തമായി കുത്തുകയായിരുന്നു. നിയന്ത്രണം തെറ്റിയ ഓട്ടോ റോഡിലേക്ക് മറിഞ്ഞു. വീഴ്ചയിൽ സജിയുടെ ദേഹമാസകലം ചതവും പരിക്കുകളും പറ്റി. കഴിഞ്ഞ ആഴ്ചയിലാണ് കാട്ടുപന്നി ആക്രമണത്തിൽ ബി. ഡിവിഷൻ സ്വദേശി രാജേഷിന് സാരമായ പരിക്ക് പറ്റിയത്​. കഴിഞ്ഞവർഷം ബി. ഡിവിഷൻ സ്വദേശിനിയായ ഗർഭിണിയായ യുവതിക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിരുന്നു. വന്യജീവികളുടെ ആക്രമണത്തിൽനിന്ന്​ ജീവനും സ്വത്തും സംരക്ഷിക്കാൻ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അതേസമയം, രാജകുമാരിയിൽ വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി സി.പി.എം പ്രാദേശിക നേതൃത്വം രംഗത്തെത്തി. idl adi 2 acci ചിത്രം - കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ സജി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.