മലബാർസമര അനുസ്മരണ യാത്രക്ക്​ സ്വീകരണം

തൊടുപുഴ: മലബാർസമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന തലക്കെട്ടിൽ നടന്നുവരുന്ന മലബാർ സമരാനുസ്‌മരണ യാത്രക്ക്​ തൊടുപുഴയിൽ സ്വീകരണം നൽകി. സമ്മേളനം താലൂക്ക് ഇമാംസ് കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി ഉദ്​ഘാടനം ​െചയ്​തു. മലബാർ പോരാട്ടം രാജ്യത്തി​ൻെറ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഏടാണെന്നും മുസ്​ലിംകൾക്ക് രാജ്യത്തിൻെറ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാനാണ് മലബാർ സമരത്തെ വർഗീയ കലാപമായും ലഹളയായും ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മലബാർ സമരാനുസ്മരണ സമിതിയുടെ ഗാനമേളയും 'ചോര പൂത്ത പടനിലങ്ങൾ' നാടകവും അവതരിപ്പിച്ചു. മലബാർ സമരചരിത്രങ്ങളെ സംബന്ധിച്ച്​ നിരവധി പുസ്തകങ്ങളും ലഭ്യമായിരുന്നു. കൺവീനർ എം.എ. മുജീബ്​ അധ്യക്ഷത വഹിച്ചു. ജോയൻറ് കൺവീനർ എൻ.എസ്.​ ഷെഫീഖ് സ്വാഗതം പറഞ്ഞു. ഇമാംസ് കൗൺസിൽ ജില്ല പ്രസിഡൻറ്​ കാഞ്ഞാർ അബ്​ദുൽറസാഖ് മൗലവി, കരീം റഷാദി, ഷെരീഫ് ഉക്കിണിവീട്ടിൽ എന്നിവർ സംസാരിച്ചു. ---- നെടുങ്കണ്ടം: മലബാര്‍ സമരാനുസ്മരണ യാത്രക്ക്​ നെടുങ്കണ്ടത്ത് സ്വീകരണം നല്‍കി. മുഹമ്മദ് ഷമീര്‍ മൗലവി അല്‍ഖാസിമി, കണ്‍വീനര്‍ അബ്​ദുല്‍റഷീദ് അല്‍ഖാസിമി എന്നിവർ സംസാരിച്ചു. -------------- idl ndk മലബാര്‍സമര അനുസ്മരണ യാത്രക്ക്​ നെടുങ്കണ്ടത്ത് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച്് നടത്തിയ നാടകത്തില്‍നിന്ന്്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.