തൊടുപുഴ: മൂന്നുദിവസമായി ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ, ജൂനിയർ, സീനിയർ ഇൻറർ ക്ലബ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ് സമാപിച്ചു. സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 243 പോയൻറ് നേടി കണ്ണൂർ ജില്ല ഒന്നാംസ്ഥാനത്തെത്തി. തിരുവനന്തപുരം (233 പോയൻറ്) ആണ് രണ്ടാംസ്ഥാനത്ത്. പെൺകുട്ടികളിൽ തൃശൂർ (219) ഒന്നാംസ്ഥാനത്തും കണ്ണൂർ (214) രണ്ടാംസ്ഥാനത്തുമെത്തി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ (211), കോട്ടയം (209) ജില്ലകൾക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം. പെൺകുട്ടികളിൽ കോഴിക്കോട് (229) ഒന്നാംസ്ഥാനത്തും തിരുവനന്തപുരം (210) രണ്ടാംസ്ഥാനത്തുമാണ്. സീനിയർ ഇൻറർ ക്ലബ് പുരുഷ വിഭാഗത്തിൽ അൾട്ര ഫിറ്റ്നസ് തൃശൂർ (248) ഒന്നാംസ്ഥാനം നേടിയപ്പോൾ കേരള പൊലീസിനാണ് (223) രണ്ടാംസ്ഥാനം. വനിത വിഭാഗത്തിൽ കോഴിക്കോട് (249) ഒന്നാംസ്ഥാനവും തൃശൂർ (234) രണ്ടാംസ്ഥാനവും നേടി. സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലെ മികച്ച വെയ്റ്റ് ലിഫ്റ്ററായി യഥാക്രമം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആദർശ്, ഹർഷ എന്നിവരെയും ജൂനിയർ വിഭാഗത്തിലെ മികച്ച വെയ്റ്റ് ലിഫ്റ്ററായി തിരുവനന്തപുരത്തുള്ള ദിൽജിത്, അഞ്ജന ശ്രീജിത് എന്നിവരെയും തെരഞ്ഞെടുത്തു. എം.എൻ. ബാബുവിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിവൈ.എസ്.പി കെ. സദൻ, കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, വെയ്റ്റ് ലിഫ്റ്റിങ് അസോ. സിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. ശ്രീനാഥ്, സെക്രട്ടറി ജി. ബാലകൃഷ്ണൻ, ട്രഷറർ രതീഷ് കുമാർ ബേസ്ബാൾ അസോ. പ്രസിഡൻറ് ടി.സി. രാജു തരണിയിൽ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. -------- ചിത്രം TDL101 weight lifting സംസ്ഥാന സബ്ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൻെറ സമാപന സമ്മേളനം തൊടുപുഴയിൽ ഡിവൈ.എസ്.പി കെ. സദൻ ഉദ്ഘാടനം ചെയ്യുന്നു ------- ന്യൂമാൻ കോളജിൽ തൊഴിൽ നൈപുണ്യ വിഭാഗം തൊടുപുഴ: സംസ്ഥാന സർക്കാറിന് കീഴിലെ അഡീഷനൽ സ്കിൽ അക്വിസിഷൻ േപ്രാഗ്രാമിൻെറ (അസാപ്) ഭാഗമായി ന്യൂമാൻ കോളജിൽ അസാപ്പ് സെല്ലിൻെറയും ആദ്യ േപ്രാഗ്രാമായ ഫിറ്റ്നസ് ട്രയിനർ കോഴ്സിൻെറയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിച്ചു. കോളജിലെ കായിക വകുപ്പിൻെറ മേൽനോട്ടത്തിലാണ് കോഴ്സ്. കോഴ്സിൻെറ കൈപ്പുസ്തകം കോളജ് മാനേജർ ഫാ. ഡോ. പയസ് മലേക്കണ്ടത്തിൽ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്, കോളജ് ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ, േപ്രാഗ്രാം കോഡിനേറ്റർ ഡോ. സാജു അബ്രാഹം, കോഴ്സ് കോഡിനേറ്റർ എബിൻ വിൽസൺ, അസാപ് ജില്ല േപ്രാഗ്രാം മാനേജർ അനു പോൾ എന്നിവർ സംസാരിച്ചു. -------- ചിത്രം TDL102 Newman തൊടുപുഴ ന്യൂമാൻ കോളജിലെ തൊഴിൽ നൈപുണ്യ വിഭാഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു ---------- ഗുണഭോക്തൃ വിഹിതം അടയ്ക്കണം തൊടുപുഴ: 2021-22 സാമ്പത്തികവർഷം മണക്കാട് കൃഷിഭവൻ വഴി നടപ്പാക്കുന്ന 'വനിത കർഷകർക്ക് ഗ്രോബാഗ് വിതരണം' പദ്ധതിയിൽ ഗുണഭോക്തൃ പട്ടികയിൽപെട്ട കർഷകർ ഗുണഭോക്തൃ വിഹിതമായ 500 രൂപ ഉടൻ കൃഷിഭവനിൽ അടയ്ക്കണം. 'വനിത കർഷകർക്ക് തേനീച്ച വളർത്തലിന് സബ്സിഡി' പദ്ധതിയിൽ നവംബർ 20നകം അപേക്ഷ നൽകണം. -------------- ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യണം -ഇൻഫാം തൊടുപുഴ: അമ്പതിലേറെ വര്‍ഷം പഴക്കമുള്ള കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ കാലത്തിനനുസരിച്ച് ഭേദഗതി ചെയ്യുന്നില്ലെങ്കില്‍ മലയോര ജനതക്ക് നിലനില്‍പില്ലെന്നും രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ അടവുനയം മാറ്റി ആത്മാര്‍ഥ സമീപനം സ്വീകരിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. നിര്‍മ്ണപ്രവര്‍ത്തനങ്ങള്‍ വികസനത്തിൻെറ ഭാഗമാണ്. വന്‍കിട ടൂറിസ്റ്റ് പദ്ധതികളും ഖനന ക്വാറികളും കര്‍ഷകരുടേതല്ല. പിറന്നുവീണ മണ്ണില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ പണിയെടുക്കുന്ന ഒരു ജനതയെ ഇതിൻെറ പേരില്‍ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.