മലബാര്‍ സമര അനുസ്മരണ യാത്രക്ക്്് സ്വീകരണം

നെടുങ്കണ്ടം: മലബാര്‍ സമര അനുസ്മരണ സമിതി 'മലബാര്‍ സമര പോരാളിക​െള നിന്ദിക്കുന്നത് രാജ്യദ്രോഹം' സന്ദേശവുമായി സംഘടിപ്പിച്ച സമരാനുസ്മരണ യാത്രക്ക്്് തിങ്കളാഴ്ച രാവിലെ 11ന് നെടുങ്കണ്ടം കിഴേക്കക്കവലയില്‍ സ്വീകരണം നല്‍കും. മലബാര്‍ സമരം പ്രതിപാദിക്കുന്ന പുസ്തകങ്ങൾ ലഭ്യമാക്കുന്ന പുസ്തക വണ്ടി, സമരം ആവിഷ്‌കരിക്കുന്ന നാടകവണ്ടി, വിപ്ലവഗാനങ്ങള്‍ അവതരിപ്പിക്കുന്ന പാട്ടുവണ്ടി എന്നിവ പര്യടനത്തിലുണ്ടാവുമെന്ന്​ സമിതി കണ്‍വീനര്‍മാരായ അബ്​ദുൽ റഷീദ് മൗലവി, മുഹമ്മദ്​ നൗഷാദ് മൗലവി, അഡ്വ. നവാസ് ഹാരിദ്, അന്‍സാരി മൗലവി എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.