ഇടുക്കിയില്‍ ആധുനിക ചികിത്സ ലഭ്യമാക്കും ^ആരോഗ്യ മന്ത്രി

ഇടുക്കിയില്‍ ആധുനിക ചികിത്സ ലഭ്യമാക്കും -ആരോഗ്യ മന്ത്രി ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സ സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കിടത്തിച്ചികിത്സ സൗകര്യവും അത്യാഹിത വിഭാഗവും ആധുനിക സംവിധാനങ്ങളോടെ പുനരാരംഭിക്കുന്നതി​ൻെറ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിടത്തിച്ചികിത്സ നവംബർ ഒന്നിന്​ തുടങ്ങാൻ നിശ്ചയിച്ചതാണ്​. എന്നാല്‍, കാലാവസ്ഥയും ചില സാങ്കേതിക തടസ്സങ്ങളും മൂലം കഴിഞ്ഞില്ല. 2022-23 അധ്യയനവര്‍ഷം മെഡിക്കല്‍ കോളജില്‍ ക്ലാസുകള്‍ തുടങ്ങാനുള്ള അംഗീകാരത്തിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്്. വൈദ്യുതി ബോര്‍ഡി​ൻെറ ധനസഹായത്തോടെ മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ സേവനം ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ആധുനിക ചികിത്സ സൗകര്യം ലഭ്യമാക്കാൻ അടിസ്ഥാന സൗകര്യം സജ്ജമാക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമമാണിപ്പോള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജലവിഭവ മന്ത്രി റോഷി അഗസ്​റ്റിന്‍ അധ്യക്ഷതവഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, എ. രാജ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്, ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, മുന്‍ എം.പി ജോയ്സ് ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജോര്‍ജ് പോള്‍, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ഡി.എം.ഒ ഡോ. എന്‍. പ്രിയ എന്നിവര്‍ സംബന്ധിച്ചു. കല്കടര്‍ ഷീബ ജോര്‍ജ് സ്വാഗതവും മെഡിക്കല്‍ കോളജ് ആര്‍.എം.ഒ ഡോ. എസ്. അരുണ്‍ നന്ദിയും പറഞ്ഞു. ചിത്രം TDL101 medical college: ഇടുക്കി മെഡിക്കല്‍ കോളജിൽ കിടത്തിച്ചികിത്സയും അത്യാഹിത വിഭാഗവും പുനരാരംഭിക്കുന്ന ചടങ്ങ്​ മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്​ഘാടനം ചെയ്യുന്നു ജവഹർ അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു തൊടുപുഴ: ഗവ. സ്​കൂൾ ടീച്ചേഴ്സ്​ വെൽഫെയർ ഓർഗനൈസേഷൻ മികച്ച സർക്കാർ സ്​കൂളുകൾക്കും അധ്യാപകർക്കും ഏർപ്പെടുത്തിയ 2021ലെ ജവഹർ അവാർഡുകൾ പ്രഖ്യാപിച്ചു. അധ്യാപക അവാർഡ്​ ഹൈസ്​കൂൾ വിഭാഗത്തിൽ മേരിക്കുട്ടി ജോസഫിനും (ഹെഡ്മിസ്​ട്രസ്​, ഗവ. ഹൈസ്​കൂൾ, അരിക്കുഴ) പ്രൈമറി വിഭാഗത്തിൽ സാലിമോൾ ജോസഫിനും (ഗവ. ഹൈസ്​കൂൾ, വാഴവര) ആണ്​. േശ്രഷ്ഠ വിദ്യാലയ പുരസ്​കാരം ഹൈസ്​കൂൾ വിഭാഗത്തിൽ പൂച്ചപ്ര ഗവ. ഹൈസ്​കൂളിനും പ്രൈമറി വിഭാഗത്തിൽ വെങ്ങല്ലൂ​ർ ടി.എം. മോഡൽ യു.പി സ്​കൂളിനും ലഭിച്ചു. സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അധ്യാപർക്കായി നടത്തിയ മത്സരങ്ങളിൽ റോസമ്മ മാത്യു-ഗവ. ഹൈസ്​കൂൾ കുഞ്ചിത്തണ്ണി (കവിത), എൻ. പ്രജീത -ഗവ. ഹൈസ്​കൂൾ കല്ലാർ (ചെറുകഥ), ആർ.എൻ.റിഷ്മ -എസ്​.പി.എച്ച്.എസ്​.എസ് പുറ്റടി (ലേഖനം), ടി.കെ. ബിന്ദുമോൾ -ഗവ. ഹൈസ്​കൂൾ ശാന്തൻപാറ (ചിത്രരചന) എന്നിവർ വിജയികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.