ചെറുതോണി: ലക്ഷങ്ങൾ മുടക്കി നിർമിച്ച ഇൻസുലേറ്ററുകൾ പ്രവർത്തിക്കാതായതോടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ മാലിന്യസംസ്കരണം പാളി. പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിയുകയാണ്. പ്രധാന ടൗണുകളായ കീരിത്തോട്, ചേലച്ചുവട്, വെണ്മണി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി നാല് ഇൻസുലേറ്ററുകളാണ് സ്ഥാപിച്ചത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ നാലും പണിമുടക്കി. ഇതോടെ, ഒന്നര വർഷമായി മാലിന്യം സംസ്കരിക്കാനാകാതെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. കഞ്ഞിക്കുഴി പുതിയ ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന് സമീപത്തെ മുറിയിലും മാലിന്യം നിറഞ്ഞുകവിഞ്ഞു. പഞ്ചായത്ത് ഓഫിസിൻെറ കവാടത്തിൽപോലും മാലിന്യം സൂക്ഷിച്ചുെവച്ചിരിക്കയാണ്. സമ്പൂർണ പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന പേര് ഉണ്ടെങ്കിലും കഞ്ഞിക്കുഴിയിലെ സർവ പ്രദേശങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യംകൊണ്ട് നിറയുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. മാലിന്യം സംസ്കരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഫോട്ടോ: കഞ്ഞിക്കുഴി പുതിയ ബസ്സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷന് സമീപത്തെ മുറിയിലെ മാലിന്യക്കൂമ്പാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.