അടിമാലി: മേഖലയിലെ തെരുവുനായ ശല്യത്തിന് ഇനിയും പരിഹാരമില്ല. രാപ്പകല്‍ വ്യത്യാസമില്ലാതെ കൂട്ടമായി ഇറങ്ങുന്ന തെരുവുനായ്ക്കള്‍ ടൗണില്‍ പലപ്പോഴും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. മാര്‍ക്കറ്റ് ജങ്ഷനിലും ബസ് സ്റ്റാന്‍ഡ് പരിസരത്തുമെല്ലാം തെരുവുനായ്ക്കള്‍ തമ്പടിക്കുന്നു. കഴിഞ്ഞദിവസം പൊളിഞ്ഞപ്പാലത്ത് തെരുവുനായ്ക്കള്‍ വാഹനത്തിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. നായ്ക്കള്‍ പെരുകിയതോടെ രാത്രികാലത്തും പുലര്‍ച്ചയും അടിമാലി ടൗണിലെത്തുന്നവര്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ കൂടുതല്‍ അപകടകാരികളായി ആക്രമിക്കാന്‍ ശ്രമിക്കുന്ന പ്രവണത ഉണ്ടാകുന്നു. വര്‍ധിച്ചുവരുന്ന തെരുവുനായ്ക്കളുടെ എണ്ണം കുറക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നാണ് പ്രദേശവാസികളുടെയും വാഹനയാത്രികരുടെയും ആവശ്യം. idl adi 2 dog ചിത്രം - അടിമാലിയിൽ വഹനത്തിനടിയിൽ കയറിക്കൂടിയ തെരുവുനായകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.