തട്ടുകടയിൽ ആക്രമണം; മുഖ്യ പ്രതി അറസ്​റ്റിൽ

മൂന്നാർ: മദ്യപിച്ചെത്തി തട്ടുകടയും വാഹനവും അടിച്ചുതകർത്ത നാലംഗ സംഘത്തിലെ മുഖ്യ പ്രതി അറസ്​റ്റിൽ. ചൊക്കനാട് എസ്​റ്റേറ്റ് നോർത്ത് ഡിവിഷനിലെ ആർ. സുരേഷ് കുമാറാണ്​ (25) പിടിയിലായത്. കഴിഞ്ഞ 10ാം തീയതി രാത്രി 11ന്​ പഴയ മൂന്നാർ മൂലക്കടയിലെ തട്ടുകടയിൽ മദ്യപിച്ചെത്തിയ നാലുപേരാണ് പ്രശ്നമുണ്ടാക്കിയത്. ആഹാരം തണുത്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കടയിലെ സാധനങ്ങൾ അടിച്ചുതകർത്ത സംഘം ജീവനക്കാ​െരയും പരിക്കേൽപിച്ചു. കടയുടെ സമീപം പാർക്ക് ചെയ്തിരുന്ന ഒമ്​നി വാൻ തകർത്തശേഷം അക്രമികൾ ഒളിവിൽ പോകുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മൂന്നാർ പൊലീസ് ഇൻസ്പെക്ടർ കെ.പി. മനേഷി​ൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ചിത്രം 1 അറസ്​റ്റിലായ ആർ. സുരേഷ് കുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.