തൊടുപുഴ: ഇന്ധനവിലയില്‍ നികുതി ഇളവ് നല്‍കാത്ത സംസ്ഥാന സര്‍ക്കാർ നടപടിക്കെതിരെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. മുനിസിപ്പല്‍ പ്രസിഡൻറ് എം.എ. കരീമിൻെറ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ സംഗമം ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല ആക്ടിങ് പ്രസിഡൻറ് ഇ.എ. മുഹമ്മദ് അമീന്‍ മുഖ്യപ്രഭാഷണം നടത്തി. പി.എച്ച്. സുധീര്‍, നിസാര്‍ പഴേരി, കെ.എം. നിഷാദ്, വി.എ. ഷംസുദ്ദീന്‍, ടി.എസ്. റഷീദ്, വി.എം. ജലീല്‍, പി.ഇ. നൗഷാദ്, പി. എന്‍. സിയാദ്, മുഹമ്മദ് ഇരുമ്പുപാലം, ഷിജാസ് കാരകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. ജാഫര്‍ സ്വാഗതവും പി.എം. നിസാമുദ്ദീന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: ഇന്ധനവിലയില്‍ നികുതി ഇളവ് നല്‍കാത്ത സംസ്ഥാന സര്‍ക്കാറിൻെറ നടപടിയില്‍ മുസ്ലിം ലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ചിത്രം - TDL MUSLIM LEAGUE
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.