മറയൂരിന് സമീപം പുലി ചത്തനിലയില്‍

മറയൂർ: മറയൂരിനു സമീപം കാപ്പി സ്​റ്റോറില്‍ എട്ടു വയസ്സുള്ള പെണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തി. വനാതിര്‍ത്തിയിലെ തലയാര്‍ തേയിലത്തോട്ടം 12 ഏക്കര്‍ എന്ന സ്ഥലത്താണ് തിങ്കളാഴ്​ച രാവിലെ എ​ട്ടോടെ രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടത്. തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഈ പ്രദേശത്ത് രണ്ടു വര്‍ഷത്തിലേറെയായി പുലിയുടെ ആക്രമണത്തില്‍ പത്തിലധികം കന്നുകാലികള്‍ ചത്തിട്ടുണ്ട്​. ചൊവ്വാഴ്​ച പോസ്​റ്റ്​മോര്‍ട്ടം നടത്തും. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ആക്ട് (എൻ.ടി.സി.എ) പ്രകാരം പ്രോട്ടോകോള്‍ അനുസരിച്ച് പുലിയെ രാത്രി പോസ്​റ്റ്​മോര്‍ട്ടം ചെയ്യാന്‍ കഴിയാത്തതിനാലാണ് ചൊവ്വാഴ്​ചത്തേക്ക്​ തീരുമാനിച്ചതെന്ന് മൂന്നാര്‍ റേഞ്ച് ഓഫിസര്‍ എസ്. ഹരീന്ദ്രകുമാര്‍ പറഞ്ഞു. ചിത്രം TDL101 puli മറയൂരിന് സമീപം കാപ്പി സ്​റ്റോറില്‍ ചത്തനിലയില്‍ കണ്ടെത്തിയ പുലി ജില്ല സമ്മേളനം തൊടുപുഴ: ജനാധിപത്യ വനിത കോൺഗ്രസ് ജില്ല സമ്മേളനം ചൊവ്വാഴ്ച രാവിലെ 10.30ന് തൊടുപുഴ വിനായക ഓഡിറ്റോറിയത്തിൽ നടക്കും. ​സംസ്ഥാന ട്രഷറർ ​െറജി ജോൺസ​ൻെറ അധ്യക്ഷതയിൽ ജനാധിപത്യ കേരള കോൺഗ്രസ്​ വർക്കിങ്​ ചെയർമാൻ അഡ്വ. പി.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.