തൊടുപുഴ നഗരസഭ മാസ്​റ്റർ പ്ലാൻ; യോഗം വിളിക്കും

തൊടുപുഴ: നഗരത്തിൽ നടപ്പിലാക്കുന്ന മാസ്​റ്റർ പ്ലാൻ സംബന്ധിച്ച്​ തൊടുപുഴ നഗരസഭ കൗൺസിലിൽ നടന്ന ചൂടേറിയ ചർച്ച​െക്കാടുവിൽ വിഷയത്തിൽ ​ യോഗം വിളിക്കാൻ തീരുമാനം. ജനങ്ങൾക്കിടയിലെ ആശങ്ക അകറ്റണമെന്നാവശ്യ​പ്പെട്ട്​ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ദീപക്കാണ്​ ആദ്യം രംഗത്തെത്തിയത്​. വിഷയത്തിൽ അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്നും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിന്​ ആറുമാസമെങ്കിലും സാവകാശം നൽകണമെന്ന്​ സർക്കാറിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചു. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക്​ ദോഷം സൃഷ്​ടിക്കരുത്​. വാർഡ്തലത്തിൽ സ്കെച്ച് തയാറാക്കി വിദഗ്​ധ പഠനം നടത്തി മാത്രമേ മു​േമ്പാട്ടുപോകാവൂ എന്നും ദീപക് ആവശ്യപ്പെട്ടു. കരട്​ മാസ്​റ്റർ പ്ലാനിലെ അപാകതകൾ 11ന്​ വരെ ചൂണ്ടിക്കാട്ടാമെന്നും പുതിയ നിർദേശങ്ങൾ നൽകാനും സമയമുണ്ടെന്ന്​ എൽ.ഡി.എഫ്​ കൗൺസിലർ ആർ. ഹരി ചൂണ്ടിക്കാട്ടി. ഓരോ വാർഡിലുള്ളവർക്കും സംശയ ദുരീകരണത്തിനടക്കം സംവിധാനം ഒരുക്കിയിരുന്നു. ഹരി പറഞ്ഞു. ----------- നഗര മാസ്​റ്റർ പ്ലാനെതിരെ കേരള കോൺഗ്രസ്​ തൊടുപുഴ: തൊടുപുഴ നഗരസഭക്കായി തയാറാക്കി പ്രസിദ്ധീകരിച്ച മാസ്​റ്റർ പ്ലാൻ അടിയന്തരമായി മരവിപ്പിക്കണമെന്ന് കേരള കോൺഗ്രസ്​ നേതൃയോഗം ജില്ല പ്ലാനിങ്​ കമ്മിറ്റിയോടും കലക്ടറോടും ആവശ്യപ്പെട്ടു. പ്ലാനിൽ പട്ടണത്തിലെ എല്ലാ റോഡുകൾക്കും 24 മീറ്റർ വരെ വീണ്ടും വീതി വർധിപ്പിക്കണമെന്നാണ് നിർദേശം. ഈ നയം ഒട്ടും സ്വീകാര്യമല്ല. തൊടുപുഴയിലെ ബൈപാസുകളുടെയും സംസ്ഥാന ഹൈവേയുടെയും ഇരു വശങ്ങളിലേക്കും കമേഴ്​സ്യൽ മിക്സഡ് സോൺ പരിധി 250 മീറ്റർ ആയെങ്കിലും ഉയർത്തണം. മാസ്​റ്റർ പ്ലാനിൽ നിർദേശിച്ച മുതലക്കോടം ബൈപാസ്​ ഉൾപ്പെടെ അപ്രായോഗികമാണ്​. സ്വകാര്യ വ്യക്തികളുടെ ഭൂമി പ്രായോഗികമല്ലാത്ത പദ്ധതികൾക്കുവേണ്ടി മരവിപ്പിച്ചത് അശാസ്​ത്രീയമാണ്. മാസ്​റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്​ ജനങ്ങളുമായി ഒരുവിധ ചർച്ചകളും നടത്തിയിട്ടില്ല. പദ്ധതി നിർദേശങ്ങളിൽ പരാതിനൽകാൻ സമയം നീട്ടിനൽകണം. തൊടുപുഴയുടെ പൊതുവികസനത്തെ തുരംഗംവെക്കുന്ന മാസ്​റ്റർ പ്ലാനുമായി മുന്നോട്ടുപോകാൻ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് കേരള കോൺ​ഗ്രസ്​ ഉന്നതാധികാര സമിതി അംഗവും കൗൺസിലറുമായ അഡ്വ. ജോസഫ്​ ജോൺ പറഞ്ഞു. ----------- മാത്യുവിനും കുടുംബത്തിനും സ്‌നേഹവീടായി തൊടുപുഴ: വാടക കൊടുക്കാന്‍ ഇല്ലാത്തതി​ൻെറ പേരില്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന്​ ഇറങ്ങിപ്പോകേണ്ടിവന്ന കുടുംബത്തിന്​ കൈത്താങ്ങായി അമേരിക്കന്‍ മലയാളി കൂട്ടായ്മ. സ്വന്തമായി ഒരു വീട് ഒരുക്കിയാണ് കേരളസമാജം ഓഫ് ഫ്ലോറിഡ, മാത്യു പള്ളിത്താഴത്തിനും കുടുംബത്തിനും തണലൊരുക്കിയത്. ഗാന്ധിജി സ്​റ്റഡി സൻെറർ നേതൃത്വത്തിലാണ്​ മുതലക്കോടം കാഞ്ഞിരംപാറയില്‍ അഞ്ച് സൻെറ്​ ഭൂമിയില്‍ 700 സ്‌ക്വയര്‍ ഫീറ്റ് വീട് ഏഴുലക്ഷം രൂപ ചെലവില്‍ ഒരുക്കിയത്. വീട് നിര്‍മിക്കാനായി അഞ്ച് സൻെറ്​ സ്ഥലം സൗജന്യമായി നല്‍കിയത് ജോഷി മാണി ഓലേടത്തിലാണ്. പി.ജെ. ജോസഫ് എം.എല്‍.എ കുടുംബത്തിന്​ താക്കോൽ കൈമാറി. കേരള സമാജം ഓഫ് ​​ഫ്ലോറിഡ പ്രസിഡൻറ്​ ജോജി ജോണ്‍, ഗാന്ധിജി സ്​റ്റഡി സൻെറര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ്, ജോയി കല്ലങ്കല്‍കുടിയില്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, കേരള സമാജം സൗത്ത് ​േഫ്ലാറിഡ ഇടുക്കി ജില്ല കോഓഡിനേറ്റര്‍ ക്ലമൻറ്​ ഇമ്മാനുവേല്‍, സി.എസ്.ഡി.എസ്​ തൊടുപുഴ താലൂക്ക് പ്രസിഡൻറ്​ മനോജ് ആൻറണി എന്നിവര്‍ പ​ങ്കെടുത്തു. --------- ​TDL HOUSE മാത്യുവിനും കുടുംബത്തിനും പി.ജെ. ജോസഫ്​ എം.എൽ.എ വീടി​ൻെറ ത​ാക്കോൽ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.