തെരുവുനായുടെ കടിയേറ്റു

മുട്ടം: തെരുവുനായുടെ ആക്രമണത്തിൽ തുടങ്ങനാട് മഞ്ഞപ്പള്ളിയിൽ ബാബുവിന്​ കടിയേറ്റു. വെള്ളിയാഴ്​ച പുലർച്ച തുടങ്ങനാട് സ്​കൂളിന്​ സമീപത്താണ് മുഖത്തും കൈയിലും കടിയേറ്റത്. ഉടൻ ബാബുവിനെ സമീപവാസി ബെന്നി തൊടുപുഴ ജില്ല ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കും എത്തിച്ചു. മുഖത്ത് മാത്രം പത്തിലധികം തുന്നിക്കെട്ടൽ ഉണ്ട്. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും നായ്​ ആക്രമിച്ചിട്ടുണ്ട്. നായ്​ക്ക് പേവിഷബാധ ഉണ്ടോ എന്നറിയാൻ കടിയേറ്റ മൃഗങ്ങളെ നിരീക്ഷിച്ചുവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.