മൂലമറ്റം: മലവെള്ളപ്പാച്ചിലിൽ തകർന്ന കെ.എസ്.ഇ.ബി കോളനി പാലം പുനർനിർമിക്കണമെന്നും പ്രദേശത്തെ അപകടാവസ്ഥ ഒഴിവാക്കണമെന്നും ആവശ്യം ശക്തം. മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപത്തുകൂടി കെ.എസ്.ഇ.ബി നിർമിച്ചിരുന്ന പാലം കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിൽ തകർന്നുപോയിരുന്നു. ഇതിൻെറ സംരക്ഷണഭിത്തി തകർന്നതോടെ സമീപത്തെ ഒരുവീടും ഒലിച്ചുപോയി. കൂടുതൽ വീടുകൾ ഇവിടെ അപകടാവസ്ഥയിലാണ്. സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ ഈ വീടുകളും മഴയിൽ ഇടിഞ്ഞുപോകും. കോളനിയിലേക്കുള്ള പാലമാണ് മലവെള്ളപ്പാച്ചിലിൽ തകർന്നത്. നേരത്തേ ഇവിടെ തടിപ്പാലമായിരുന്നു ഉണ്ടായിരുന്നത്. ഇത് 1993ലെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരുന്നു. അന്ന് കെ.എസ്.ഇ.ബി പാലം ബലവത്താക്കി ഗതാഗതയോഗ്യമാക്കിയിരുന്നു. ഇതിനിടെ പാലത്തിന് ബലക്ഷയമുണ്ടായപ്പോൾ സിമിൻറ് തൂൺ സ്ഥാപിച്ച് ഇരുചക്രവാഹനങ്ങൾ മാത്രം കടന്നുപോകുന്ന രീതിയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ പാലവും സമീപത്തെ സംരക്ഷണഭിത്തികളും തകർന്ന് പ്രദേശം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. അപകടം ഒഴിവാക്കാൻ ഇവിടെ സംരക്ഷണഭിത്തിയും പാലവും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. --------------- tdl mltm 5 മലവെള്ളപ്പാച്ചിലിൽ തകർന്ന മൂലമറ്റം ഗണപതി ക്ഷേത്രത്തിനു സമീപത്തെ കെ.എസ്.ഇ.ബി നിർമിച്ച പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.