താഴ്വാരം കോളനിയിൽ വീണ്ടും വെള്ളംകയറി

മൂലമറ്റം: വ്യാഴാഴ്​ച പെയ്ത ശക്തമായ മഴയിൽ മൂലമറ്റം താഴ് വാരം കോളനിയിൽ വീണ്ടും വെള്ളംകയറി. വീടുകളിലേക്ക്​ മലവെള്ളം ഇരച്ചെത്തി. നച്ചാറി​ൻെറ സംരക്ഷണഭിത്തി തകർന്നതും സൂപ്പർപാസ്​ മുതൽ നച്ചാറിന് താഴ്ചയില്ലാത്തതുമാണ് വെള്ളപ്പൊക്കത്തിന്​ ഇടയാക്കി. മലവെള്ളപ്പാച്ചിലിൽ സർവതും നഷ്​ടപ്പെട്ടവർ വീടുകൾ വൃത്തിയാക്കി തിരികെ താമസിച്ചു തുടങ്ങുന്നതിനിടെയാണ് സംഭവം. വീടുകൾക്ക് നാശനഷ്​ടമില്ലെങ്കിലും ശുചിയാക്കിയ കിണറുകളും റോഡും മുറ്റവുമെല്ലാം വീണ്ടും ചളിവന്ന് അടിഞ്ഞു. നച്ചാറിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന്​ കോളനിവാസികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.