തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ഉണ്ടപ്ലാവ് രണ്ടുപാലം ലക്ഷംവീട് കോളനിയോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മാണ നീക്കത്തിനെതിരെ പ്രദേശ വാസികള്‍ സമരത്തിലേക്ക്. നാല് സൻെറിലും അഞ്ച് സൻെറിലുമായി 250ഓളം വീടുകള്‍ സമീപത്തുണ്ട്. ഇവിടെ മൊബൈല്‍ ടവറിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി രൂപവത്കരിച്ചാണ് സമരത്തിന് തുടക്കം കുറിച്ചത്. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ടവര്‍ ജനവാസ കേന്ദ്രമായ ഇവിടെ സ്ഥാപിക്കരുതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കി. 16ാം വാര്‍ഡ് കൗണ്‍സിലര്‍ സാബിറ ജലീലിൻെറ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ നഗരസഭ മുൻ ചെയര്‍മാന്‍ എ.എം ഹാരിദ്, അഡ്വ.സി.കെ ജാഫര്‍, സി.കെ അബ്ദുൽകരിം, പി.കെ. മൂസ, കെ. എം നിഷാദ്, അന്‍സാര്‍, ഷിഹാബുദ്ദീന്‍ എന്നിവർ സംസാരിച്ചു. --------------- ഫോട്ടോ: TDL MOBILE TOWER ഉണ്ടപ്ലാവ് രണ്ടുപാലം ലക്ഷംവീട് കോളനിയോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മാണ നീക്കത്തിനെതിരെ സംയുക്ത സമരസമിതി സംഘടിപ്പിച്ച പ്രതിഷേധം ---------------------- നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കരുത് തൊടുപുഴ: നിരോധിത പ്ലാസ്റ്റിക് സാമഗ്രികളുടെ വിൽപനയും ഉപയോഗവും നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് തൊടുപുഴ നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭ പരിധിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാമഗ്രികളുടെ ഉപയോഗവും വിൽപനയും നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.