ഇന്ധന വിലവർധന; ഒറ്റയാൾ സമരവുമായി തങ്കച്ചൻ

തൊടുപുഴ: പെട്രോള്‍, ഡീസല്‍ പാചകവാതക വിലവര്‍ധനക്കെതിരെ തൊടുപുഴയിൽ കര്‍ഷക​ൻെറ ഒറ്റയാള്‍ സമരം. വാഴക്കുളം തെക്കുംമലയില്‍ പാലാട്ട് തങ്കച്ചനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ നഗരമധ്യത്തിൽ വേറിട്ട സമരം നടത്തിയത്. വെള്ളിയാഴ്​ച വൈകുന്നേരം തൊടുപുഴ മുനിസിപ്പല്‍ ബസ് സ്​റ്റാൻഡ്​ പരിസരത്തുനിന്ന്​ ഗാന്ധി സ്‌ക്വയറിലേക്കായിരുന്നു തങ്കച്ച​ൻെറ ഒറ്റയാള്‍ സമരം. കറുപ്പ്​ വേഷമണിഞ്ഞും ചങ്ങലകളാല്‍ ബന്ധിച്ചും തലയില്‍ വിറകുകെട്ടുമേന്തി ടയര്‍ ഉരുട്ടിയായിരുന്നു സമരം. ഗാന്ധി സ്‌ക്വയറിൽ വിറക് കത്തിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇന്ധനത്തി​ൻെറയും പാചകവാതകത്തി​ൻെറയും നികുതി 50 ശതമാനമായി കുറക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു. ​TDL OTTAYAL SAMARAM ​െതാടുപുഴ നഗരത്തിൽ തങ്കച്ചൻ നടത്തിയ ഒറ്റയാൾ സമരത്തിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.