വീട്ടുപകരണങ്ങൾ നൽകി മുസ്​ലിം ലീഗ്

മൂലമറ്റം: കഴിഞ്ഞ ദിവസങ്ങളിലെ പ്രളയത്തിൽ വീടും ഗൃഹോപകരണങ്ങളും നഷ്​ടപ്പെട്ട അറക്കുളം പഞ്ചായത്തിലെ താഴ്വാരം കോളനിയിലും മറ്റും താമസിക്കുന്ന 10 കുടുംബങ്ങൾക്ക് മുസ്​ലിംലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി വീട്ടുപകരണങ്ങൾ നൽകി. ചടങ്ങിൽ മുസ്​ലിം ലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ പി.കെ. അബ്​ദുൽ അസീസ് അധ്യക്ഷതവഹിച്ചു. അറക്കുളം പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. വിനോദ്, അംഗങ്ങളായ നസിയ ഫൈസൽ, ഉഷ ഗോപിനാഥ്, കൊച്ചുറാണി ജോസഫ്, ലീഗ് ഭാരവാഹികളായ പി.എച്ച്. കൊന്താലം, വി.എ. നാസാർ, ​െക.എസ്​ ഫൈസൽ, പി.എസ്​ ജലീൽ, സി.ജെ അൻഷാദ്, അസീസ് കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് നടത്തിയിരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് കഴിഞ്ഞദിവസം മുസ്​ലിംലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഒരു ടണ്ണിലേറെ പച്ചക്കറിയും നൽകിയിരുന്നു. -------- tdl mltm 2 മൂലമറ്റം താഴ്വാരം കോളനിയിലും മറ്റും താമസിക്കുന്ന കുടുംബങ്ങൾക്ക് മുസ്​ലിം ലീഗ് കുടയത്തൂർ പഞ്ചായത്ത് കമ്മിറ്റി വീട്ടുപകരണങ്ങൾ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.