നെടുങ്കണ്ടം: തൂക്കുപാലം മാര്‍ക്കറ്റില്‍ മാലിന്യം മലപോലെ കുമിയുന്നു. ഒറ്റനോട്ടത്തിൽ മാര്‍ക്കറ്റോ ഡമ്പിങ് സ്‌റ്റേഷനോ എന്ന സംശയത്തിലാണ് നാട്ടുകാര്‍. മൂന്നു പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ തൂക്കുപാലം മാര്‍ക്കറ്റാണിത്. മാലിന്യം മലപോലെ കുമിഞ്ഞുകൂടി ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുകയാണ്. ഇത്്് മേഖലയിലെ വ്യാപാരികളെയും ഏറെ പ്രതിസന്ധിയിലാക്കി. കുടിയേറ്റകാലം മുതല്‍ ഹൈറേഞ്ചിലെ പ്രധാന മാര്‍ക്കറ്റാണ് തൂക്കുപാലം. ചന്ത ദിവസം ഹൈറേഞ്ചിൻെറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ആളുകളും വിവിധ ഉല്‍പന്നങ്ങളുമായി വ്യാപാരികളും ഇവിടെ എത്താറുണ്ട്. ഉണക്ക മത്സ്യത്തിൻെറയും പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും അവശിഷ്ടങ്ങള്‍ ദിവസവും കുമിഞ്ഞുകൂടുകയാണ്. ------------ idl ndk തൂക്കുപാലം മാര്‍ക്കറ്റില്‍ കുമിഞ്ഞുകൂടിയ മാലിന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.