നെടുങ്കണ്ടം: രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കല്ലാര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ഒരുക്കം പൂർത്തിയായി. കുട്ടികളെ സ്വാഗതം ചെയ്യുന്നവ ബാനറും വര്‍ണ ബലൂണുകളാല്‍ ക്ലാസ് മുറികളും ഒരുങ്ങിക്കഴിഞ്ഞു. അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങിയാണ് ഒരുക്കം നടത്തിയത്. കുട്ടികളെ വാദ്യഘോഷങ്ങളോടെ വരവേല്‍ക്കും. സ്‌കൂളിലെ മൊത്തം കുട്ടികളില്‍ 25 ശതമാനം മാത്രമാവും ഇന്ന് എത്തുക. ഒരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്‌കൂളിലെത്താനാണ് നിർദേശം. അടുത്ത രണ്ടാഴ്ചത്തേക്ക് ഉച്ചവരെ മാത്രമേ ക്ലാസ് ഉണ്ടായിരിക്കുകയുള്ളൂ. ബയോ ബബിള്‍ പ്രകാരം ക്ലാസ് മുറികള്‍ ക്രമീകരിക്കുന്നതിനാല്‍ ആശങ്കക്ക് ഒരുഅടിസ്ഥാനവുമില്ലന്ന് ഹെഡ്മിസ്ട്രസ് സല്‍മ അറിയിച്ചു. --------- idl ndk കല്ലാര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് അവസാനവട്ട ഒരുക്കം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.