add p2 package പെട്ടിമുടി, കാഞ്ഞിരവേലി, തലമാലി, കട്ടമുടി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ആനയിറങ്ങിയാൽ പഠനം മുട്ടും അടിമാലി: ഗ്രാമീണ റോഡുകളും വനപാതകളും കാട്ടാനകളുടെ വിഹാരകേന്ദ്രങ്ങളായി മാറിയതോടെ വനാതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിലെ വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയിൽ. മാങ്കുളം, അടിമാലി, വട്ടവട, സേനാപതി, മറയൂർ, കാന്തല്ലൂർ പഞ്ചായത്ത് പരിധികളിൽപ്പെടുന്ന ആദിവാസി കേന്ദ്രങ്ങളിലും വനാ തിർത്തികളിലും കാട്ടാന ഭീഷണിയാണ്. വനാതിർത്തിയിൽ പകൽസമയത്തും ആനപ്പേടിയാണ്. തലങ്ങും വിലങ്ങും നടന്ന് കാർഷികവിളകൾ നശിപ്പിച്ച് കൃഷിയിടം നിരപ്പാക്കിയാണ് ഇവ മടങ്ങുന്നത്. വനംവകുപ്പും ദ്രുതകർമസേനയും നാട്ടുകാരും ചേർന്ന് അതിർത്തി കടത്തിയാലും ചെറിയ ഇടവേളക്കുശേഷം അവ തിരിച്ചുവരുന്നു. ആനയെ ഭയന്ന് കുട്ടികളെ സ്കൂളിൽ തനിച്ച് വിടാൻ ഭയപ്പെടുകയാണ് രക്ഷിതാക്കൾ. രണ്ടാഴ്ച മുമ്പ് പകൽ സൂര്യനെല്ലിയിൽ സ്കൂളിൻെറ മതിലിന് സമീപം ആനക്കൂട്ടം മേഞ്ഞുനടപ്പുണ്ടായിരുന്നു. ആറുമാസം മുമ്പാണ് ചിക്കണംകുടി സ്കൂളിൻെറ 50 മീറ്റർ മാത്രം ദൂരത്ത് കാട്ടാനകൾ എത്തിയത്. കുറത്തി കുടിയിൽനിന്ന് നാല് കിലോമീറ്റർ നടന്നാണ് വിദ്യാർഥികൾ മാങ്കുളത്ത് സ്കൂളിലെത്തുന്നത്. ദുർഘടംപിടിച്ച പാത മുഴുവൻ കടന്നുപോകുന്നത് നിബിഡവനത്തിലൂടെയാണ്. പെട്ടിമുടി, കാഞ്ഞിരവേലി, തലമാലി, കട്ടമുടി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ആനയിറങ്ങിയാൽ പഠനം മുട്ടും. സ്കൂളിലെത്തിയതിനുശേഷമാണ് ആനയിറങ്ങുന്നതെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും രക്ഷിതാക്കളും സുരക്ഷയൊരുക്കാൻ പടക്കങ്ങളുമായി റോഡരികിൽ കാത്തിരിപ്പുണ്ടാകും. അതിർത്തിയിൽ വനംവകുപ്പിൻെറ സ്ഥിരം നിരീക്ഷണ സംവിധാനമില്ലാത്തതും പ്രതിരോധ സംവിധാനമില്ലാത്തതും ആനകളുടെ തിരിച്ചുവരവ് വേഗത്തിലാക്കി. ഏതുനിമിഷവും കാട്ടാനയുടെ മുന്നൽ അകപ്പെടാമെന്ന ഭീതിയിലാണ് പൂപ്പാറ, ശാന്തൻപാറ, ബിയൽ റാം, മേഖലകൾ. സന്ധ്യമയങ്ങിയാൽ ഇപ്പോൾ ഈ പ്രദേശങ്ങളിലെ കവലകളും റോഡുകളും വിജനമാണ്. കാടുകയറിയ തോട്ടങ്ങളിൽ ആന എത്തിയാൽ അറിയുകപോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങളെല്ലാം കുറെ നാളുകളായി ആനക്കൂട്ടത്തിൻെറ സ്ഥിരം താവളമാണ്. തെങ്ങും വാഴയുമടക്കം വിളകളെല്ലാം ആനക്കൂട്ടം നശിപ്പിച്ചു. രക്ഷിതാക്കൾ സ്കൂൾ കുട്ടികൾക്ക് കൂട്ടിന് പോകേണ്ട സ്ഥിതിയാണ്. കാട്ടാനകളെ തുരത്താൻ അതിർത്തിയിൽ പ്രതിരോധവേലി തീർക്കണമെന്നും വനംവകുപ്പിൻെറ സ്ഥിരം കാവൽ ഏർപ്പെടുത്തണമെന്നും ജനം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.