പുതിയ ഡാം നിര്‍മിക്കണം _എസ്.ടി.യു

തൊടുപുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്​.ടി.യു) ജില്ല നേതൃസംഗമം ആവശ്യപ്പെട്ടു. ദിശ 2021 നേതൃസംഗമം എസ്.ടി.യു സംസ്ഥാന പ്രസിഡൻറ്​ അഡ്വ. എം റഹ്​മത്തുല്ല ഉദ്ഘാടനം ചെയ്തു. തൊഴിലാളിവിരുദ്ധ നടപടികളില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറും മത്സരിക്കുകയാ​െണന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്രസിഡൻറ്​ കെ.എം. സലിം അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ എം.എസ്. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജന.സെക്രട്ടറി പി.എം. അബ്ബാസ്, വൈസ് പ്രസിഡൻറ്​ പി.എസ്. അബ്​ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. എസ്.ടി.യു സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം പി.എന്‍. സീതി, ബഷീര്‍ ആനച്ചാല്‍, ടി.കെ. അബ്​ദുല്‍ കരീം, വി.എച്ച്. മുഹമ്മദ്, എം.എച്ച്. സെയ്തുമുഹമ്മദ്, ഹലീമ നാസര്‍, ഇ.എസ്. കൊന്താലം, വി.ബി. സാലി, ജെ.ബി.എം. അന്‍സാര്‍, എന്‍.ഐ. അബ്​ദുല്‍ റസാഖ്, പി.ജെ. നൗഷാദ്, ഇ.എസ്. സുബൈര്‍, റഹീമ പരീത് തുടങ്ങിയവര്‍ സംസാരിച്ചു. ------------- ഫോട്ടോ: TDL105 STU സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ജില്ല നേതൃസംഗമം സംസ്ഥാന പ്രസിഡൻറ്​ അഡ്വ. എം. റഹ്​മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.