മറയൂർ: 30 സെക്കൻറിൽ 71 പുഷ്അപ്പ് എടുത്ത് മറയൂർ ലക്കം സ്വദേശി പ്രേം ആനന്ദ് (29) ഇൻറര്‍നാഷനല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. 30 സെക്കന്‍ഡില്‍ 36 പുഷ് അപ്പ് ആണ് മുന്‍ റെക്കോര്‍ഡ്. ഒരു പതിറ്റാണ്ടിലേറെയായി കായികരംഗത്ത് സജീവമായ പ്രേം ആനന്ദ്, തലയാറിലെ തോട്ടം തൊഴിലാളികളായ ഗണേശൻെറയും പളനിയമ്മയുടെയും മകനാണ്. മേജര്‍ രവിയുടെ നാഷനല്‍ അക്കാദമി ഓഫ് പ്രീ-റിക്രൂട്ട്‌മൻെറ് ട്രെയിനിങ് (എൻ.എ.പി.ടി), ഡല്‍ഹി എയര്‍ഫോഴ്‌സ് എന്നിവിടങ്ങളില്‍നിന്ന് പരിശീലനം നേടിയിട്ടുണ്ട്. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ കോച്ച് മുനിയാണ്ടി, മൂന്നാറിലെ കോച്ച് കണ്ണന്‍, മൂന്നാര്‍ സ്‌പോര്‍ട്‌സ് ക്ലബിലെ സെല്‍വകുമാര്‍ എന്നിവരുടെ പ്രോത്സാഹനമാണ് ബഹുമതി നേടാന്‍ കാരണമെന്ന് പ്രേം ആനന്ദ് പറഞ്ഞു. മറ്റു കായികയിനങ്ങള്‍ക്കൊപ്പം ബോക്‌സിങ്ങും മാര്‍ഷ്യല്‍ ആര്‍ട്‌സും അഭ്യസിക്കുന്ന പ്രേം ആനന്ദ്, പരിശീലനങ്ങളും സഹായങ്ങളും ലഭ്യമാകാത്ത തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നുണ്ട്. -------- TDL101 PREM ANAND പ്രേം ആനന്ദ് ---------- പുലിപ്പേടിയിൽ തോട്ടം മേഖല മറയൂർ: തോട്ടം മേഖലയില്‍ പുലിയുടെ ആക്രമണം തുടരുന്നു. തലയാര്‍ കടുകുമുടിയില്‍ തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന പശുവിനെ പുലി കൊന്നു. കടുകുമുടി സ്വദേശി ശേഖറിൻെറ നാലുവയസ്സുള്ള പശുവിനെയാണ് ചത്തനിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് തോട്ടം തൊഴിലാളികള്‍ പുലിയെ കണ്ടിരുന്നു. അർധരാത്രിയില്‍ ആയിരിക്കാം പശുവിനെ പുലി പിടിച്ചതെന്ന് പറയുന്നു. മൂന്നുവര്‍ഷത്തിനിടെ കാപ്പി സ്റ്റോര്‍, ചട്ട മൂന്നാര്‍, തലയാര്‍, കടുകുമുടി ഉള്‍പ്പെടെ തോട്ടംമേഖലയില്‍ ഇരുപതോളം കന്നുകാലികളാണ് പുലിയുടെ ആക്രമണത്തിന് ഇരകളായത്. കഴിഞ്ഞവര്‍ഷം തലയാറില്‍ കമ്പിയില്‍ കുടുങ്ങിയ പുലിയെ വനപാലകസംഘം രക്ഷിച്ചിരുന്നു. ഈ പുലിയാണ് കന്നുകാലികളെ ആക്രമിക്കുന്നതെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു. `````````````````` കാന്തല്ലൂരിലെ പച്ചക്കറി കർഷകർക്ക് 10.81 ലക്ഷം മറയൂർ: കാന്തല്ലൂരിലെ കർഷകരിൽനിന്ന് പച്ചക്കറി സംഭരിച്ച ഇനത്തിൽ സർക്കാർ ഏജൻസിയായ വി.എഫ്.പി.സി.കെ 10.81 ലക്ഷം രൂപ കർഷകർക്ക് നൽകി. കുടിശ്ശിക വൈകിയതിെനത്തുടർന്ന് മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ഹോര്‍ട്ടികോര്‍പ് പച്ചക്കറി സംഭരിച്ച വകയില്‍ കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് മാത്രം 24 ലക്ഷം രൂപ നൽകാനുണ്ട്. 2015 മുതല്‍ 2020 വരെയുള്ള തുകയാണ് കുടിശ്ശികയായത്. ഈ തുകയും നല്‍കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങള്‍ കുടിശ്ശിക വരുത്തുന്നതിനാല്‍ കര്‍ഷകർ വീണ്ടും ഇടനിലക്കാരെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ```````` പ്രിേൻറഴ്സ് അസോ. ഭാരവാഹികൾ െതാടുപുഴ: കേരള പ്രിേൻറഴ്സ് അസോ. തൊടുപുഴ മേഖല ഭാരവാഹികൾ: ടോം ചെറിയാൻ (പ്രസി), ജോസ് (സെക്ര), മനിൽ തോമസ് (ട്രഷറർ), പോൾസൺ ജെമിനി (വൈസ് പ്രസി), അജേഷ് (ജോ. സെക്ര), ബിജി കോട്ടയിൽ, ബിനു വിക്ടറി, ജോമോൻ എ.എസ്, ജോസ് അക്ഷര (ഡയറക്ടർ ബോർഡ് അംഗങ്ങൾ). വാർഷിക പൊതുയോഗം ജില്ല പ്രസിഡൻറ് മധു തങ്കശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.