leadddddddddd വീട് പൂർണമായി തകർന്ന 17 കുടുംബങ്ങളും ക്യാമ്പ് വിട്ട് ഇറങ്ങേണ്ടിവന്നു മൂലമറ്റം: മലവെള്ളപ്പാച്ചിലിനെത്തുടർന്ന് മൂലമറ്റം ഐ.എച്ച്.ഇ.പി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളിയാഴ്ച അടച്ചുപൂട്ടിയതോടെ പ്രകൃതിദുരന്തത്തിൽപെട്ടവർക്ക് ഇരുട്ടടിയായി. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് തിടുക്കത്തിൽ ക്യാമ്പ് അടച്ചത്. അറക്കുളം വില്ലേജിലെ 65 ഓളം കുടുംബങ്ങളിൽനിന്ന് 195 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഇതിൽ വീട് പൂർണമായി തകർന്ന 17 കുടുംബങ്ങളും ക്യാമ്പ് വിട്ട് ഇറങ്ങേണ്ടിവന്നു. ഇവർ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിത്താമസിച്ചു. റവന്യൂ അധികൃതരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാര തുക ലഭിക്കുന്നതുവരെ ക്യാമ്പ് തുടരാൻ ബുദ്ധിമുട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളുടെ വാദം. ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്കൂൾ തിങ്കളാഴ്ച മുതൽ തുറക്കേണ്ടതായും ഉണ്ട്. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും ചെറിയ രീതിയിൽ സഹായങ്ങൾ എത്തിച്ചുനൽകിയിരുന്നു. എങ്കിൽ തന്നെയും സർവതും നഷ്ടപ്പെട്ടവർക്ക് സർക്കാർ സഹായം എത്രയുംവേഗം ലഭ്യമായാൽ മാത്രമേ ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാൻ സാധിക്കൂ. ലോറേഞ്ച് മേഖലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് അറക്കുളം പഞ്ചായത്തിന് കീഴിലെ താഴ്വാരം കോളനി, പതിപ്പള്ളി, മൂന്നുങ്കവയൽ മേഖലകളിലാണ്. താഴ്വാരം കോളനിയിൽ മാത്രം 24 വീടുകളിലാണ് വെള്ളം ഇരച്ചുകയറിയത്. ഇതിൽ ഏഴോളം വീടുകൾ വാസയോഗ്യമല്ലാതായി. പട്ടയമില്ലാത്ത ഇവർക്ക് കൈവശ രേഖ മാത്രമാണുള്ളത്. വീടുകളിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു എന്നതല്ലാതെ മുറ്റത്തും മറ്റും അടിഞ്ഞുകൂടിയ വലിയ മാലിന്യക്കൂമ്പാരം നീക്കം ചെയ്തിട്ടില്ല. ---------- tdl mltm മലവെള്ളപ്പാച്ചിലിൽ അറക്കുളം വില്ലേജിലെ വീടുകളിൽ മുറ്റത്തും മറ്റും അടിഞ്ഞുകൂടിയ വലിയ മാലിന്യക്കൂമ്പാരം നീക്കംചെയ്യാതെ കിടക്കുന്നു ------- മലവെള്ളപ്പാച്ചിലിൽ അറക്കുളത്ത് തകർന്ന വീടുകളിൽ ഒന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.