മൂന്നാർ, ദേവികുളം, മറയൂർ, വട്ടവട പ്രദേശങ്ങളിലെ കുടുംബങ്ങൾ ഈ ഓഫിസിനെയാണ് ആശ്രയിക്കുന്നത് മൂന്നാർ: ദേവികുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ മുഴുസമയ ഉദ്യോഗസ്ഥൻ ഇല്ലാത്തതിനാൽ നാട്ടുകാർ വലയുന്നു. രണ്ടുമാസമായി വല്ലപ്പോഴുമാണ് ഓഫിസർ എത്തുന്നത്. അച്ചടക്ക നടപടിയെ തുടർന്നാണ് തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. പകരം ചുമതല നൽകി പീരുമേട് ഓഫിസർ ചുരുങ്ങിയ ദിവസം മാത്രമാണ് ഇവിടെ എത്തുന്നത്. മൂന്നാർ, ദേവികുളം, മറയൂർ, വട്ടവട പ്രദേശങ്ങളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ ഓഫിസിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, വലിയ തുക വണ്ടിക്കൂലി മുടക്കി ദേവികുളത്ത് എത്തി നിരാശരായി മടങ്ങുകയാണ് ആളുകൾ. വിവിധ സർക്കാർ ആനുകൂല്യങ്ങൾക്കും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വേണ്ടിവരുന്ന സർട്ടിഫിക്കറ്റിനാണ് ഏറെപ്പേരും എത്തുന്നത്. സ്കൂൾ ആവശ്യത്തിനും ജോലിക്കും യഥാസമയം രേഖകൾ ലഭിക്കാത്തതിനാൽ പലരും വിഷമിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കേണ്ട രേഖകൾ കിട്ടാത്തതുകൊണ്ട് വീട് നിർമാണം നിലച്ചവരുമുണ്ട്. േബ്ലാക്ക് - ഗ്രാമ പഞ്ചായത്തുകളിലെ പദ്ധതി നിർവഹണത്തിലും പട്ടികജാതി വികസന ഓഫിസർ അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.