ഇന്ദിര ജ്യോതി പ്രയാണം

കട്ടപ്പന: ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31ന് കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ്​ മനോജ് മുരളി അറിയിച്ചു. രാവിലെ ഒമ്പതിന് കാഞ്ചിയാർ ലബ്ബക്കടയിൽനിന്നാരംഭിക്കുന്ന ജ്യോതിപ്രയാണം എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് മുരിക്കാശ്ശേരിയിൽ ജ്യോതി സമാപനവും ഇന്ദിരാജി സ്മൃതിസംഗമവും ഡി.സി.സി പ്രസിഡൻറ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.