മുല്ലപ്പെരിയാർ മൂന്ന്​ വർഷത്തിനുശേഷം വീണ്ടും തുറക്കുന്നു

--------- ആശങ്ക വേണ്ട ------------------- P/2 lead package വെള്ളത്തി​ൻെറ സുഗമമായ ഒഴുക്ക്​ ഉറപ്പാക്കാൻ പെരിയാറിലെ തടസ്സം നീക്കി തൊടുപുഴ: മുല്ലപ്പെരിയാർ മൂന്ന്​ വർഷത്തിന്​ ശേഷം വെള്ളിയാഴ്​ച വീണ്ടും തുറക്കു​േമ്പാൾ ഇടുക്കി കനത്ത ജാഗ്രതയിൽ. പഴുതടച്ച മുന്നൊരുക്കങ്ങളാണ്​ ഡാം തുറക്കലിന്​ മ​ുന്നോടിയായി പൂർത്തിയാക്കിയത്​. 2018ലെ മഹാപ്രളയവും വൻ നാശനഷ്​ടവും അണക്കെട്ടുകളുടെയും മലകളുടെയും നാടായ ഇടുക്കിക്ക്​ ഒരുപാട്​ പാഠങ്ങൾ പകർന്നുനൽകി. ആ അനുഭവത്തി​ൻെറ വെളിച്ചത്തിലായിരുന്നു ഇത്തവണ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറക്കാനുള്ള മുൻകരുതൽ. 2018ൽ മതിയായ മുന്നൊരുക്കവും ആസൂത്രണവുമില്ലാതെ ഇരുഡാമുകളും തുറന്നപ്പോൾ പെരിയാറി​ൻെറ ഇരുകരകളിലുമുള്ളവർക്ക്​ സകലതും നഷ്​ടപ്പെട്ടു. ജനങ്ങൾ ഒരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന്​ മന്ത്രിമാരായ കെ. രാജനും റോഷി അഗസ്​റ്റിനും പറഞ്ഞു. ഇൗ മാസം 19ന്​ ഇടുക്കി ഡാം തുറക്കുന്നതിന്​ ഏറെ മുമ്പ്​ തന്നെ ജലവിഭവ, വൈദ്യുതി മന്ത്രിമാർ ജില്ലയിലെത്തി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ ഏകോപിപ്പിച്ചത്​ ജനങ്ങൾക്ക്​ ആത്​മവിശ്വാസം നൽകി. യഥാസമയം തുറക്കാൻ തീരുമാനിച്ചതിനാൽ മൂന്ന്​ ഷട്ടറുകൾ മാത്രം തുറന്ന്​ നിയന്ത്രിത അളവിലെ വെള്ളം പുറത്തേക്ക്​ ഒഴുക്കേണ്ടിവന്നുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ്​ 137 അടിയിൽ എത്തിയപ്പോൾതന്നെ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ കണക്ക്​ ശേഖരിക്കുകയും അനുബന്ധ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്​തു. ക്യാമ്പുകൾ സജ്ജീകരിക്കാൻ കെട്ടിടങ്ങള്‍ നേരത്തെതന്നെ കണ്ടെത്തി. ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ സജ്ജരാക്കി നിർത്തി. വെള്ളത്തി​ൻെറ സുഗമമായ ഒഴുക്ക്​ ഉറപ്പാക്കാൻ പെരിയാറിലെ തടസ്സം നീക്കി. ജില്ലതലത്തിലും താലൂക്ക്, വില്ലേജ് തലങ്ങളിലും കണ്‍ട്രോള്‍ റൂമുകൾ തുറന്നു. ആളൊഴിഞ്ഞ വീടുകളില്‍ പൊലീസി​ൻെറ നൈറ്റ് പട്രോളിങ്​ ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയര്‍ ഫോഴ്‌സി​ൻെറ നാല്​ സംഘങ്ങൾക്ക്​ പുറമെ പ്രത്യേക ടാസ്‌ക് ഫോഴ്സും സജ്ജമാണ്​. ------- അവസാനം തുറന്നത്​ പ്രളയകാലത്ത്​ മൂന്ന്​ വർഷം മുമ്പ്​ 2018 ആഗസ്​റ്റ്​ 15നാണ്​ മുല്ലപ്പെരിയാർ അണക്കെട്ട്​ അവസാനമായി തുറന്നത്​. അന്ന്​ കേരളമാകെ മഹാപ്രളയത്തിൽ മുങ്ങിനിൽക്കുകയായിരുന്നു. ഇതി​നിടെ മുല്ലപ്പെരിയാർ, ചെറുതോണി ഡാമുകൾ തുറന്നത്​ ഇടുക്കിയെ ഒന്നടങ്കം ഭീതിയിലാഴ്​ത്തി. ഇപ്പോഴും ആ ദുരന്ത നാളുകളുടെ നടുക്കം മാറാത്തവർ നിരവധി. പുലർച്ച 2.30ന്​ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിൽ എത്തിയതോടെയാണ്​ അധിക ജലം ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുക്കിയത്. വൈദ്യുതി ഉൽപാദനത്തിനും മറ്റുമായി പരമാവധി അളവായ 2300 ഘനയടി വെള്ളം അപ്പോഴും തമിഴ്നാട് എടുക്കുന്നുണ്ടായിരുന്നു. കേരളം പ്രളയക്കെടുതികളുടെ ദുരന്തമുഖത്ത്​ വിറച്ച് ​നിൽക്കേ ഷട്ടർ തുറക്കാൻ അവർ തീരുമാനിച്ചു. 13 സ്പിൽവേ ഷട്ടറുകളിൽ 11 എണ്ണം ഒരടി വീതമാണ് തുറന്നത്. ഇതിലൂടെ സെക്കൻഡിൽ 4500 ക്യൂമെക്​സ് വെള്ളം ഇടുക്കി ജലാശയത്തിലേക്ക്​ ഒഴുകി. അവിടെനിന്ന്​ ചെറുതോണി അണക്കെട്ടിലെ തുറന്നുവെച്ച ഷട്ടറിലൂടെ കടന്ന് ലോവർ പെരിയാർ, ഭൂതത്താൻ കെട്ട്, ഇടമലയാർ അണക്കെട്ടുകളിലൂടെ കാലടി, ആലുവ വഴി അറബിക്കടലിൽ വെള്ളമെത്തി. ഡാം തുറന്നതോടെ വീടുകളിൽ വെള്ളം കയറുകയും നാശനഷ്​ടം സംഭവിച്ചു. 176 അടി ഉയരമുള്ള അണക്കെട്ടിൽ 142 അടിവരെ ജലം സംഭരിക്കാൻ 2014ലാണ്​ തമിഴ്നാടിന് സുപ്രീംകോടതി അനുമതി നൽകിയത്​. 2015 ഡിസംബറിൽ ജലനിരപ്പ് 141.9 അടിയിലെത്തിയ ചരിത്രമുണ്ട്. ------------- boxxxxxxxxx കൺട്രോൾ റൂം നമ്പറുകൾ ജില്ല കൺ​ട്രോൾ റൂം (ഇടുക്കി കലക്​ടറേറ്റ്​): ടോൾ ഫ്രീ-1077, 04862-23311, 233130, 9383463036, 7034447100. താലൂക്ക്​ കൺട്രോൾ റൂം: പീരുമേട്​ 04869-232077, 8289921037, ഇടുക്കി 04862-235361, ഉടുമ്പഞ്ചോല 04868 232050. വില്ലേജ്​ കൺട്രോൾ റൂം: മഞ്ചുമല 8547612910, പെരിയാർ 8547612909, ഉപ്പുതറ 8547612906, കുമളി 8547612911, അയ്യപ്പൻകോവിൽ 8547613217, ആനവിലാസം 8547613223, കാഞ്ചിയാർ 8547618453, ഏലപ്പാറ 8547612905. -------- 1036 പേരെ മാറ്റിപ്പാർപ്പിച്ചു മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്​ച വൈകിട്ട്​ വരെ മാറ്റിപ്പാർപ്പിച്ചത്​ 339 കുടുംബങ്ങളിലെ 1036 പേരെ. ഇവരിൽ 409 പുരുഷൻമാരും 394 സ്​ത്രീകളും 237 കുട്ടികളും ഉൾപ്പെടുന്നു. വില്ലേജ്​ അടിസ്​ഥാനത്തിൽ: ഉപ്പുതറ 121 പേർ, കാഞ്ചിയാർ 33, മഞ്ചുമല 402, ആനവിലാസം 39, ഏലപ്പാറ 46, പെരിയാർ 510. ````` TDL105 kattappana ഫോട്ടോ. മുല്ലപ്പെരിയാർ അണക്കെട്ട്​ തുറന്നു വിടുന്നതിനു മുന്നോടിയായി അയ്യപ്പൻ കോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലെ പെരിയാർ തീരദേശ വാസികളെ മാറ്റിപാർപ്പിക്കുന്നു ------ TDL108 mullaperiyar മന്ത്രി റോഷി അഗസ്​റ്റിൻ, കലക്ടർ ഷീബ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്​ഥ സംഘം തേക്കടി ബോട്ട് ലാൻഡിങിൽനിന്ന്​ മുല്ലപ്പെരിയാറിലേക്ക്​ പുറപ്പെടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.