മൂന്നാർ: മഴക്കെടുതിയെത്തുടർന്ന് അടച്ചിട്ട മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. കാലാവസ്ഥ മുന്നറിയിപ്പ് വരുന്ന മുറക്ക് പ്രവേശനം നിർത്തിവെക്കണമെന്ന വ്യവസ്ഥയോടെയാണ് സന്ദർശനം അനുവദിച്ചത്. ആദ്യദിനംതന്നെ മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിന് തിരക്കേറി. വ്യാഴാഴ്ച രാവിലെ മുതൽ ബോട്ടിങ്ങിനായി സഞ്ചാരികൾ എത്തിത്തുടങ്ങി. വരയാടുകളുടെ കേന്ദ്രമായ രാജമലയിലും സന്ദർശകർ എത്തിയത് വിനോദസഞ്ചാര മേഖലക്ക് ഉണർവായി. പ്രകൃതിദുരന്ത പശ്ചാത്തലത്തിലാണ് ഇരവികുളം ദേശീയോദ്യാനം, കൊളുക്കുമല, മീശപ്പുലിമല, മാട്ടുപ്പെട്ടി, എക്കോ പോയൻറ്, കുണ്ടള, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനമാണ് കലക്ടർ വിലക്കിയത്. ട്രക്കിങ്ങും ബോട്ടിങ്ങും നിരോധിച്ചതോടെ മൂന്നാറും പരിസരങ്ങളും വിജനമായിരുന്നു. ---------------- ചിത്രം 1 വ്യാഴാഴ്ച സജീവമായ മാട്ടുപ്പെട്ടി ബോട്ടിങ് കേന്ദ്രം -------------- ചിത്രം 2 ബോട്ടിങ് ആസ്വദിക്കുന്ന കുടുംബം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.