ചെറുതോണി: തോപ്രാംകുടി സൻെറ് മരിയ ഗൊരേത്തി പള്ളി കുത്തിത്തുറന്ന് നേർച്ചപ്പെട്ടി മോഷ്ടിച്ച കേസിൽ ആലുവ തായിക്കാട്ടുകര ചക്കിയാങ്കൽ പത്മനാഭനെ (61) മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. 22നാണ് മോഷണം നടന്നത്. പള്ളിയുടെ വാതിൽ കുത്തിത്തുറന്ന് നേർച്ചപ്പെട്ടിയുമായി സെമിത്തേരിക്ക് സമീപം എത്തി പണം എടുത്തു. ശേഷം നേർച്ചപ്പെട്ടി ഉപേക്ഷിച്ചു. ഇയാളെ കോട്ടയം ചിങ്ങവനത്തുനിന്നാണ് പിടികൂടിയത്. നിരവധി മോഷണേക്കസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അടിമാലി സ്വദേശിയായ പത്മനാഭൻ ഏതാനും വർഷം മുമ്പാണ് ആലുവയിൽ എത്തുന്നത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. കൊലപാതകം ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ അമ്പതോളം കേസുകളിലെ പ്രതിയാണ്. മുരിക്കാശ്ശേരി സി.ഐ നിർമൽ ബോസ്, എസ്.ഐമാരായ സാബു തോമസ്, എബി പി. മാത്യു, ഷൗക്കത്ത് അലി, കെ.ആർ. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി ഇടുക്കി കോടതിയിൽ ഹാജരാക്കി. ------- ഫോട്ടോ TDL107 PALNANABAN അറസ്റ്റിലായ പത്മനാഭൻ -------------- കെ.പി.എം.എസ് ഓഫിസ് ഉദ്ഘാടനം ചെറുതോണി: കേരള പുലയർ മഹാസഭ ഇടുക്കി യൂനിയൻ കമ്മിറ്റിയുടെ പ്രവർത്തക കൺവെൻഷനും ഓഫിസ് ഉദ്ഘാടനവും ചെറുതോണി സൻെറ് തോമസ് ബിൽഡിങ്ങിൽ ഞായറാഴ്ച നടക്കും. സംസ്ഥാന പ്രസിഡൻറ് വി.സി. ശിവരാജൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.