അടിമാലി: അടിമാലി ടൗണുമായി ചേര്‍ന്നുകിടക്കുന്ന പ്രധാന ബൈപാസായ കരിങ്കുളം-കൂമ്പന്‍പാറ റോഡിൽ റീടാറിങ് ജോലികള്‍ നടത്തണമെന്ന് ആവശ്യം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയെയും അടിമാലി-കുമളി ദേശീയപാതയെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണ് കരിങ്കുളം ഫയര്സ്റ്റേഷന്പടി-കൂമ്പന്‍പാറ റോഡ്. ടാറിങ് അടക്കം നിര്‍മാണം നടക്കാത്തതിനാല്‍ ഫയര്സ്റ്റേഷന്പടി മുതല്‍ കൂമ്പന്‍പാറ വരെ കുണ്ടും കുഴിയുമായി. കൂമ്പന്‍പാറ, മൂന്നാര്‍ ഭാഗങ്ങളിലേക്ക് അത്യാവശ്യഘട്ടങ്ങളില്‍ അഗ്നിരക്ഷാസേനയുടെ വാഹനങ്ങള്‍ കടന്നുപോകുന്നത് അടിമാലി ടൗണ്‍വഴിയാണ്. ഫയര്സ്റ്റേഷന് മുതല്‍ കൂമ്പന്‍പാറ വരെ ടാറിങ് ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചില ഭാഗങ്ങളിലെ അശാസ്ത്രീയത പരിഹരിക്കുകയും ചെയ്താല്‍ അഗ്നിരക്ഷാസേനയുടെ ചെറുവാഹനങ്ങള്‍ക്കും ഇതുവഴി കടന്നുപോകാം. അടിമാലി ടൗണില്‍ അപ്രതീക്ഷിതമായി ഗതാഗതക്കുരുക്കുണ്ടായാലും വാഹനങ്ങള്‍ വഴിതിരിച്ച് വിടാന്‍ ഈ ബൈപാസ് ഉപയോഗിക്കാം. ------------- idl adi 1 road ചിത്രം: കരിങ്കുളം ഫയര്സ്റ്റേഷന്പടി കൂമ്പന്‍പാറ റോഡിൻെറ തകർന്ന ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.