കാട്ടാനകളെ പ്രകോപിപ്പിക്കുന്ന യുവാക്കൾ
ഇടുക്കി: ഉളുപ്പൂണി മുല്ലക്കാനം ഭാഗത്ത് കാട്ടാനകളെ പ്രകോപിപ്പിച്ച യുവാക്കൾ ആനകളുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് വനത്തോട് ചേർന്ന ഭാഗത്ത് നിലയുറപ്പിച്ചിരുന്ന നാല് കാട്ടാനകളുടെ മുന്നിലേക്കാണ് യുവാക്കൾ എത്തിയത്. ദിവസങ്ങൾക്കുമുമ്പാണ് സംഭവം.
കാഴ്ചകൾ കാണാനെത്തിയ യുവാക്കൾ, അപരിചിത സാന്നിധ്യം കണ്ട് പിൻവാങ്ങാൻ ശ്രമിച്ച ആനകളെ പിന്തുടർന്ന് പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരുടെ വിലക്ക് അവഗണിച്ചായിരുന്നു യുവാക്കളുടെ നീക്കം. ഇതോടെ പ്രകോപിതരായ ആനക്കൂട്ടം ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. പ്രദേശവാസികളല്ലാത്ത യുവാക്കളാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. മീൻപിടിക്കാനും കാലിത്തീറ്റ ശേഖരിക്കാനുമായി ഡാം സൈറ്റിൽ എത്തുന്ന നാട്ടുകാരെ സാധാരണ ഗതിയിൽ ആനകൾ ഉപദ്രവിക്കാറില്ല. എന്നാൽ, പുറമേ നിന്നുള്ളവർ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് തങ്ങൾക്കും ഭീഷണിയാകുന്നുവെന്ന പരാതിയിലാണ് പ്രദേശവാസികൾ. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.